റോഡ് വികസനം; 20ന് പാനൂർ ടൗണിൽ ഹർത്താലും ധർണയും
text_fieldsപാനൂർ: റോഡ് വികസനത്തിന്റെ ഭാഗമായി കുടിയിറക്കപ്പെടുന്ന വ്യാപാരികൾക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 20ന് ഉച്ച ഒരുമണിവരെ പാനൂർ ടൗണിൽ ഹർത്താലും ധർണയും നടത്താൻ വ്യാപാരി വ്യവസായി സമിതി തീരുമാനിച്ചു. പാനൂർ യു.പി സ്കൂളിൽ ചേർന്ന സമരപ്രഖ്യാപന കൺവെൻഷനിലാണ് ഒന്നാംഘട്ടം എന്നനിലയിൽ സമരം പ്രഖ്യാപിച്ചത്.
രണ്ടാം ഘട്ടത്തിൽ റോഡ് ഉപരോധവും മൂന്നാം ഘട്ടത്തിൽ കലക്ടറേറ്റിലേക്ക് പട്ടിണി മാർച്ചും പിന്നീട് സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരസമരവും സംഘടിപ്പിക്കാനും തീരുമാനിച്ചു. കൺവെൻഷൻ ജില്ല സെക്രട്ടറി പി.എം. സുഗുണൻ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് പി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ഒ.സി. നവീൻചന്ദ് സമരപ്രഖ്യാപനം നടത്തി. ജില്ല വൈസ് പ്രസിഡന്റ് വി.പി. മൊയ്തു, ജില്ല കമ്മിറ്റി അംഗം കെ. മോഹനൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പി.കെ. ബാബു സ്വാഗതവും പാനൂർ യൂനിറ്റ് സെക്രട്ടറി പി. സജീവൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.