Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPanurchevron_rightകടവത്തൂർ ടൗണിലെ മോഷണം;...

കടവത്തൂർ ടൗണിലെ മോഷണം; പ്രതി അറസ്റ്റിൽ

text_fields
bookmark_border
സു​ഹൈ​ൽ
cancel
camera_alt

സു​ഹൈ​ൽ

പാ​നൂ​ർ: ക​ട​വ​ത്തൂ​രി​ൽ ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മോ​ഷ്ടാ​വ് പി​ടി​യി​ലാ​യി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ മൂ​ന്ന് ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ​യാ​ണ് ഒ​ടു​വി​ൽ പൊ​ലീ​സ് പൊ​ക്കി​യ​ത്. കു​റ്റ്യാ​ടി വാ​ണി​മേ​ലി​ലെ ഉ​തു​ക്ക​ട്ട​വി​ട മു​ഹ​മ്മ​ദ് സു​ഹൈ​ലി​നെ (25)യാ​ണ് കൊ​ള​വ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. കൂ​ട്ടു​പ്ര​തി വ​ട​ക​ര​യി​ൽ പൊ​ലീ​സ് വ​ല​യി​ലാ​യ​താ​യാ​ണ്​ സൂ​ച​ന.

ക​ട​വ​ത്തൂ​ർ മു​ണ്ട​ത്തോ​ട് റോ​ഡി​ലെ ജൗ​ദ ഫാ​ൻ​സ് ആ​ൻ​ഡ് ഫു​ട്ട് വെ​യ​ർ, ക​ല്ലി​ക്ക​ണ്ടി റോ​ഡി​ലെ മെ​ട്രോ ഫാ​ൻ​സി ഫു​ട്ട് വെ​യ​ർ, ഡാ​സി​ൽ ഫാ​ൻ​സി എ​ന്നീ ക​ട​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. മൂ​ന്ന് ക​ട​ക​ളി​ലും പു​റ​ത്തെ ഗ്ലാ​സ്​ ഡോ​റും ഷ​ട്ട​റും ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​യ​റി​യി​രു​ന്ന​ത്. ജൗ​ദ ഫാ​ൻ​സി​യി​ൽ നി​ന്ന് 30,000 രൂ​പ​യും മെ​ട്രോ ഫാ​ൻ​സി​യി​ൽ​നി​ന്ന് 15,000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

കൊ​ള​വ​ല്ലൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​സു​മി​ത്ത്കു​മാ​റും എ​സ്.​ഐ കെ.​കെ. സോ​ബി​ൻ, പ്ര​ഷീ​ദ്, എ.​എ​സ്.​ഐ സ​ഹ​ദേ​വ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ദീ​പേ​ഷ് , വി​ജേ​ഷ്, ര​ജീ​ഷ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പ​വ​ത്​​ക​രി​ച്ച് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsKannur News
News Summary - Theft in Kadavathur Town- The accused was arrested
Next Story