വയോമിത്രം പദ്ധതി പ്രതിസന്ധിയിൽ; 20ന് സൂചന പണിമുടക്ക്
text_fieldsപാനൂർ: മാസങ്ങളായി ആനൂകൂല്യങ്ങൾ ലഭിക്കാത്തതിനാൽ പാനൂർ നഗരസഭയിൽ വയോമിത്രം പദ്ധതി പ്രതിസസിയിൽ. ഡോക്ടർമാരുൾപ്പെടെ ആരോഗ്യപ്രവർത്തകർക്കും മറ്റ് ജീവനക്കാർക്കും മൂന്നു മാസമായി ശമ്പളം ലഭിക്കുന്നില്ല. ഡോക്ടറക്കം മൂന്ന് സ്റ്റാഫുകളാണ് വയോമിത്രം പദ്ധതിയിലുള്ളത്. വാഹനങ്ങൾ ഓടിയതിന്റെ തുകയും കുടിശ്ശികയാണ്. നഗരസഭ പരിധിയിൽ 20 കേന്ദ്രങ്ങളിലായി വയോമിത്ര സംവിധാനം ഉപയോഗപ്പെടുത്തുന്ന 3295 രോഗികളുണ്ട്. ഇതേത്തുടർന്ന് 20ന് വയോമിത്രം ക്ലിനിക്കുകൾ സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.
നഗരസഭ പരിധിയിൽ 20 കേന്ദ്രങ്ങളിലായി വയോമിത്ര സംവിധാനം ഉപയോഗപ്പെടുത്തുന്ന 3295 രോഗികളുണ്ട്പരിഹാര നടപടികളില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങും. ക്ലിനിക്കുകൾ പ്രവർത്തനരഹിതമായാൽ തുടർ ചികിത്സയും പാലിയേറ്റിവ് സൗകര്യവും ലഭിക്കാതെ വരും. വയോമിത്രം പദ്ധതിയിലെ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ ലഭിക്കാത്ത പ്രശ്നം ഒന്നിലേറെ തവണ സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും പരിഹാരനടപടികളുണ്ടായില്ലെന്ന് നഗരസഭ ചെയർമാൻ വി. നാസർ പറഞ്ഞു. പദ്ധതിക്കായി പ്രതിവർഷം 10 ലക്ഷം രൂപ നഗരസഭ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.