കാട്ടുപന്നി ആക്രമം; യുവാവിന് പരിക്ക്
text_fieldsപാനൂർ: കരിയാട് മുക്കാളിക്കരയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. കോവുമ്മൽ പടിഞ്ഞാറേകുനിയിൽ രവീന്ദ്രന്റെ മകൻ അഖിലിനാണ് (26) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് അഖിലിനെ കുത്തിയത്.
കുത്തേറ്റ് നിലത്തുവീണ് പരിക്കേറ്റ അഖിൽ കരിയാട്ടെ പാനൂർ അർബൻ ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ശുശ്രൂഷ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയാണ്. കർഷക സംഘം ഏരിയ സെക്രട്ടറി എം.ടി.കെ. ബാബു, വില്ലേജ് സെക്രട്ടറി സി.എം. ബാബു, പ്രസിഡന്റ് കെ.പി. ചന്ദ്രൻ എന്നിവർ അഖിലിനെ സന്ദർശിച്ചു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ ഭാഗങ്ങളിൽ വ്യാപകമായി കാട്ടുപന്നികൾ വാഴ, കിഴങ്ങ്, തെങ്ങിൻ തൈ, പച്ചക്കറികൾ എന്നിവ നശിപ്പിക്കുന്നു. കൂട്ടുകൃഷിയും, വ്യക്തിഗത കൃഷിയും വ്യാപകമായി ചെയ്തുവരുന്ന പ്രദേശമായിരുന്നു ഇത്. ഇപ്പോൾ പലരും കൃഷി ഒഴിവാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.