സ്വകാര്യ ബസിെൻറ മത്സരയോട്ടം: ബൈക്ക് യാത്രികന് ദാരുണാന്ത്യം
text_fieldsപാപ്പിനിശ്ശേരി: ദേശീയപാതയിൽ സ്വകാര്യ ബസിെൻറ മത്സരയോട്ടത്തിനിടയിൽ ബൈക്ക് യാത്രികൻ ചക്രങ്ങൾ കയറിയിറങ്ങി ദാരുണമായി മരിച്ചു. പാപ്പിനിശ്ശേരി പഴഞ്ചിറ ധർമക്കിണറിന് സമീപത്തെ കെട്ടിട നിർമാണ തൊഴിലാളി മേപ്പയിൽ സന്ദീപ് കുമാറാണ് (32) അപകടം നടന്ന സ്ഥലത്ത് തൽക്ഷണം മരിച്ചത്.
കീച്ചേരി പമ്പാലക്ക് സമീപം വെള്ളിയാഴ്ച വൈകീട്ട് 5.45 ഓടെയാണ് അപകടം. സ്വകാര്യ ബസും ബൈക്കും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്നതിനിടയിൽ പമ്പാലക്ക് സമീപത്തെ സർവിസ് സ്റ്റേഷന് സമീപത്തുവെച്ച് ബൈക്കിനെ മറികടക്കുന്നതിനിടയിലാണ് അപകടം. ബൈക്കിൽ ബസ് തട്ടിയതോടെ ബൈക്ക് യാത്രികനായ യുവാവ് ബസിനടിയിൽപെടുകയായിരുന്നു. ബസിെൻറ ടയർ ശരീരത്തിൽ കയറിയിറങ്ങി ഹെൽമറ്റടക്കം തകർന്നു.
പഴഞ്ചിറയിലെ ശ്രീധരെൻറയും മേപ്പയിൽ ചന്ദ്രമതിയുടെയും മകനാണ് സന്ദീപ് കുമാർ. അവിവാഹിതനാണ്. സഹോദരങ്ങൾ: സനൽ, സജിഷ്, ഷംന. മൃതദേഹം കണ്ണൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.