പാപ്പിനിശ്ശേരി മേഖലയിൽ ദുരിതമായി ആഫ്രിക്കന്‍ ഒച്ച്
text_fieldsപാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേഖലയിൽ ആഫ്രിക്കന്‍ ഒച്ചുകളുടെ ഭീഷണി. പാപ്പിനിശേരി പഞ്ചായത്ത്, ഐക്കൽ, തുരുത്തി, റെയിൽവേ ഗേറ്റ് മേഖലകളിൽ ഒച്ചുശല്യമുണ്ട്.
മൂന്നു വര്‍ഷത്തോളമായി മഴക്കാലമായാല്‍ വളപട്ടണം പുഴയോരത്ത് ഒച്ചുകളുടെ ശല്യം ഉണ്ടാകാറുണ്ട്.
എല്ലാ കൃഷികളും തിന്നുനശിപ്പിക്കുന്ന ഒച്ച് തെങ്ങുകളെപ്പോലും ആക്രമിക്കുന്നു. വീട്ടില്‍ ഭക്ഷണപദാർഥങ്ങളിലും കയറിപ്പറ്റുന്നതിനാല്‍ നാട്ടുകാര്‍ ഏറെ വിഷമത്തിലാണ്. ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ പഞ്ചായത്ത് ഓഫിസില്‍വരെ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി കൈക്കൊണ്ടിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
ചക്കരക്കല്ല്: മഴ കനത്തതോടെ മുണ്ടേരി പഞ്ചായത്തിലെ തലമുണ്ട മേഖലയിലെ നിരവധി വീട്ടുകാർ ആഫ്രിക്കൻ ഒച്ചിെൻറ ശല്യത്തിൽ ദുരിതം പേറുന്നു. ഇതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലസന്ദർശിച്ചു. ആഫ്രിക്കൻ ഒച്ചിനെ പൂർണമായും നശിപ്പിക്കുന്നതിന്ന് ദ്രുതകർമ പരിപാടി സംഘടിപ്പിക്കുമെന്ന് സെക്ടർ മജിസ്ട്രേറ്റ് കൂടിയായ കൃഷി ഓഫിസർ കൃഷ്ണപ്രസാദ് പറഞ്ഞു.
വൈകീട്ട് വീട്ടുമുറ്റത്തും മതിലുകളിലും ഇഴഞ്ഞു നടക്കുന്ന ഒച്ചുകൾ രാത്രി ആകുന്നതോടെ ചുവരും വരാന്തയും കൈയടക്കുന്നതോടെ പുറത്തിറങ്ങാനോ കിണറിൽ നിന്ന് വെള്ളംഎടുക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. തെങ്ങ്, വാഴ, കവുങ്ങ്, പച്ചക്കറിവിളകൾ തുടങ്ങിയവയെല്ലാം ഇവ നശിപ്പിക്കുന്നു. മഴക്കാലത്ത് പ്രജനന കാലമായതിനാൽ ഒരു ഒച്ച് മാസങ്ങളുടെ വ്യത്യാസത്തിൽ ആയിരം മുട്ടകളെങ്കിലും ഇടും. ഇത് പെട്ടെന്ന് പെരുകാൻ കാരണമാകുന്നു.
മുൻകാലങ്ങളിൽ പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും പരാതി നൽകിയപ്പോൾ താൽക്കാലിക ശമനം ഉണ്ടാക്കി എന്നല്ലാതെ ശാശ്വത പരിഹാരം കണ്ടെത്തിയില്ല. ഒച്ചിനെ നശിപ്പിക്കുന്നതിന് തൊഴിലുറപ്പ് തൊഴിലാളികൾ, വാർഡ് ജാഗ്രതാസമിതി അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരെ ഉൾപ്പെടുത്തി ഉടൻ ശുചീകരണവും മറ്റും നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എ. അനിഷ പറഞ്ഞു കൃഷി അസി. മിനി, വാർഡ് മെംബർ ചിത്ര, ബിന്ദു, പി.വി. ധനേഷ്, സീത തുടങ്ങിയവരും സന്ദർശക സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.