സര്‍ക്കാറിന്റെ കനിവും കാത്ത് അമീര്‍
text_fieldsപാപ്പിനിശ്ശേരി: ജനിച്ച നാള് മുതൽ ആശുപത്രിയാണ് 23കാരനായ എം.കെ.പി. അമീർ മുഹമ്മദിെൻറ ലോകം. മാങ്കടവിലെ പരേതനായ മുഹമ്മത്ത് കുഞ്ഞിയുടെയും എം.കെ.പി. ആയിഷയുടെയും മകനാണ് അമീര്‍. ഇപ്പോൾ പരിയാരം മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥിയാണ്. ഭിന്നശേഷിക്കാരുടെ േക്വാട്ടയിലായിരുന്നു പ്രവേശനം. ചെറുപ്പം തൊട്ടുള്ള ആഗ്രഹമായിരുന്നു പഠിച്ചു ഡോക്ടറാവുകയെന്നത്.
ജനിച്ചു ദിവസങ്ങൾക്കകം അമീറിന് ഇടവിട്ടുള്ള പനി തുടങ്ങി. പരിശോധനയിൽ 'താലിസീമിയ മേജർ' രോഗമാണു അമീറിനെ പിടികൂടിയതെന്നു കണ്ടെത്തി. രക്തം മാറ്റലാണു താൽക്കാലിക ചികിത്സ. ആദ്യമെല്ലാം നീണ്ട ഇടവേളകളിൽ രക്തം മാറ്റിയാൽ മതിയായിരുന്നെങ്കിലും ഇപ്പോൾ രണ്ടാഴ്ച കൂടുമ്പോൾ അതു ചെയ്യണം. ജില്ല ആശുപത്രിയിൽ നിന്നാണ് രക്തം മാറ്റുന്നത്. രോഗം പൂണമായും ഭേദമാകാന്‍ മജ്ജ മാറ്റിവെക്കണം. ഇതിന് ഭാരിച്ച ചെലവു വരും.
ഡോക്ടർമാരുടെ നിർദേശ പ്രകാരം സഹായത്തിന് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് അമീർ. കഴിഞ്ഞദിവസം മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ ഇ.പി. ജയരാജനെയും അമീർ കണ്ടു. രോഗത്തിെൻറ വല്ലായ്മകളോട് പൊരുതി ജീവിത വിജയം കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുകയാണ് ഈ യുവാവ്.
സാമ്പത്തിക പരിമിതികൾക്കിടയിൽ എങ്ങനെ ചികിത്സ ലഭ്യമാക്കുമെന്നതാണ് കുടുംബത്തെ അലട്ടുന്ന പ്രശ്നം. സര്‍ക്കാര്‍ കനിഞ്ഞാൽ ഇതിനു പരിഹാരമാകുമെന്നതാണ് കുടുംബത്തിെൻറ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.