പാപ്പിനിശ്ശേരി മേല്പാലത്തില് വിള്ളൽ; പിന്നിൽ പാലാരിവട്ടം പാലം നിർമിച്ച കമ്പനി
text_fieldsപാപ്പിനിശ്ശേരി മേല്‍പാലത്തിന്റെ എക്സ്പാൻഷൻ സ്ലാബിന്റെ അടിയിലെ ബീമിൽ കോൺക്രീറ്റ് ഭാഗം
ഇളകിവീണ നിലയില്‍
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി റെയിൽവേ മേൽപാലം നിർമാണത്തില്‍ അപാകത കണ്ടെത്തി.
റെയിൽവെ നിർമിച്ച പാലത്തിെൻറ എക്സ്പാൻഷൻ സ്ലാബിെൻറ അടിയിലെ ബീമിൽ നിന്ന് വെള്ളിയാഴ്ച രാവിലെ ഒന്നരയടി കോളം നീളത്തിലുള്ള കോൺക്രീറ്റ് ഭാഗം ഇളകി വീണു. ഇതേ സ്ലാബിെൻറ തെക്ക് ഭാഗത്ത് അരിക് ഭിത്തിയിലും താഴെയും വിള്ളലും കണ്ടെത്തിയിട്ടുണ്ട്.
സ്ലാബിെൻറ കോൺക്രീറ്റ് പാളി ഇളകിവീണ സ്ഥലത്തിനോട് ചേർന്നാണ് സർവിസ് റോഡ് പോകുന്നത്.
നിരവധി വാഹനങ്ങളും യാത്രക്കാരും സ്ഥിരമായി പോകുന്ന വഴി കൂടിയാണിത്. ആർ.ഡി.എസ് കമ്പനിയാണ് പാപ്പിനിശ്ശേരി മേൽപാലം നിർമിച്ചത്. ഇതേ കമ്പനി നിർമിച്ച എറണാകുളം ജില്ലയിലെ പാലാരിവട്ടം പാലമാണ് പൊളിച്ചുമാറ്റി പുതിയത് നിർമിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.