ജനവാസ മേഖലയിൽ മണൽ കൂട്ടിക്കലർത്തൽ; പൊടിശല്യം രൂക്ഷം
text_fieldsപാപ്പിനിശ്ശേരി: ദേശീയപാത നവീകരണ പ്രവൃത്തികൾക്കായി ജനവാസമേഖലയിൽ മണൽ കൂട്ടിക്കലർത്തുന്നതിനാൽ പൊടിശല്യം രൂക്ഷം. നിരവധി വീടുകൾ സ്ഥിതി ചെയ്യുന്ന റോഡരികിൽ നിന്നാണ് പാറപ്പൊടിയും മണൽ സംവിധാനങ്ങളും കൂട്ടിക്കലർത്തി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നത്. നിർമാണ വസ്തുക്കൾ കടുത്ത ചൂടിൽ കലർത്തുന്ന സമയത്ത് പ്രദേശമാകെ പൊടിമയമാണ്. ഇതോടെ പ്രദേശവാസികൾക്ക് ചുമ, ജലദോഷം, ശ്വാസം മുട്ടൽ തുടങ്ങിയവ അനുഭവപെടുന്നതായി പരാതിയുണ്ട്. ആസ്മ രോഗികളും വലിയ ഭീഷണി നേരിടുകയാണ്.
വീടുകൾക്ക് പുറമേ, നിരവധി വ്യാപാര സ്ഥാപനങ്ങൾ, കെട്ടിട സമുച്ചയങ്ങൾ, എൽ.പി സ്കൂൾ എന്നിവയും പ്രദേശത്തുണ്ട്.
വൻ തോതിൽ പൊടി ഉയരുന്ന ഇത്തരം നിർമാണ പ്രവൃത്തികൾ ജനവാസ മേഖലയിൽനിന്നും അടിയന്തരമായി മാറ്റണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. ജന സാന്ദ്രത കുറഞ്ഞ പല മേഖലകൾ ഉണ്ടായിട്ടും സ്വൈരജീവിതത്തിന് ഭീഷണി ഉയർത്തുന്ന നടപടികൾ കരാറുകാർ ഒഴിവാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.