പൊലീസ് ഉദ്യോഗസ്ഥരെ ടിപ്പറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചയാളെ കാപ്പ ചുമത്തി ജയിലിലാക്കി
text_fieldsപാപ്പിനിശ്ശേരി: പൊലീസ് ഉദ്യോഗസ്ഥരെ മണൽമാഫിയ സംഘം ടിപ്പറിടിച്ച് കൊല്ലാൻ ശ്രമിച്ചയാളെ കാപ്പ ചുമത്തി ജയിലിലാക്കി. പാപ്പിനിശ്ശേരി കെ.പി. മുഹമ്മദ് ജാസിഫിനെ (39) യാണ് ജയിലിലടച്ചത്. അനധികൃത മണൽ കടത്ത്, വധശ്രമം തുടങ്ങിയ കേസിലും പ്രതിയാണ്. സംഭവത്തിൽ പ്രതികളെ സഹായിച്ച രണ്ടുപേരെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു. ആഗസ്റ്റ് 25ന് പുലർച്ച 3ഓടെയാണ് പാപ്പിനിശേരി പാറക്കടവിലായിരുന്നു സംഭവം.
നിരവധി കടവുകൾ അനധികൃത മണൽ കടത്തിന് ഒത്താശ ചെയ്ത് കൊടുക്കുന്നയാളാണ് പിടിയിലായത്. വളപട്ടണം എസ്.ഐ ടി.എം. വിപിൻ (35), സി.പി.ഒ കിരൺ (33) എന്നിവരെയാണ് മണൽ കടത്തുകാർ ടിപ്പറിടിച്ച് കൊല്ലാൻ ശ്രമിച്ചത്. അപകടത്തിൽ എസ്.ഐക്കും പൊലീസുകാരനും സാരമായി പരിക്കേറ്റിരുന്നു. ഇടിച്ച വാഹനവുമായി രക്ഷപ്പെട്ട മണൽ കടത്തുകാരൻ റസാക്കിനും ലോറി ഡ്രൈവർക്കുമെതിരെ വധശ്രമത്തിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിരുന്നു. കലക്ടറുടെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്. എ.സി.പി ടി.കെ. രത്നകുമാർ, വളപട്ടണം ഇൻസ്പെക്ടർ ടി.പി. സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.