പാപ്പിനിശ്ശേരി ഇ.എസ്.ഐയിലെ പ്രശ്നം പരിഹരിക്കും -മന്ത്രി ശിവൻകുട്ടി
text_fieldsപാപ്പിനിശ്ശേരി: ജീവനക്കാരില്ലാത്തതിനാൽ പ്രവർത്തനം അവതാളത്തിലായ പാപ്പിനിശ്ശേരി ഇ.എസ്.ഐ ആശുപത്രിയിലെ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണാൻ പ്രത്യേക യോഗംചേർന്ന് തീരുമാനമെടുക്കുമെന്ന് മന്ത്രി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. കെ.വി. സുമേഷ് എം.എൽ.എ നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇ.എസ്.ഐ ആശുപത്രി തുറന്ന് പ്രവർത്തിക്കാതിരുന്നത്. തൊഴിൽ ശാലകളുടെ അവധി ദിവസമായ ഞായറാഴ്ചകളിലാണ് തൊഴിലാളികൾ ഏറെ എത്തുക. തസ്തികകളുണ്ടായിട്ടും ഡിസ്പെൻസറി പ്രവർത്തനം പ്രതിസന്ധിയിലാകുന്നതുൾെപ്പടെ പരിശോധിക്കുമെന്നും വിഷയങ്ങൾ ചർച്ചചെയ്യുന്നതിനായി മന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം വിളിച്ചുചേർക്കുമെന്നും മന്ത്രി അറിയിച്ചു.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ അവിടത്തെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണെന്നും ഇ.എസ്.ഐ കോർപറേഷന്റെ ഡിസ്പെൻസറിയിൽ വിവിധ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എം.എൽ.എയുടെ സബ്മിഷൻ. നിരവധി പേർ ആശ്രയിക്കുന്ന ആശുപത്രിയുടെ നിലവിലെ പ്രതിസന്ധി ഉടൻ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് എം.എൽ.എ പറഞ്ഞു. പാപ്പിനിശ്ശേരി ഇ.എസ്.ഐ ആശുപത്രിയിൽ ലാബ് അസിസ്റ്റന്റ്, നഴ്സിങ് അസിസ്റ്റന്റ് തുടങ്ങിയ പോസ്റ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ജീവനക്കാരുടെ അഭാവം മൂലം പ്രവർത്തന സമയവും വെട്ടിക്കുറച്ചു. ഏറെക്കാലമായി പ്രവർത്തിക്കാതിരുന്ന ലാബ് കെ.വി സുമേഷ് എം.എൽ.എ ഇടപെട്ടാണ് അത്യാധുനിക നിലവാരത്തിലേക്ക് ഉയർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.