പാപ്പിനിശ്ശേരിയിൽ അപകടത്തിലേക്കൊരു കൽവർട്ട്
text_fieldsപാപ്പിനിശ്ശേരി: ദേശീയപാതയിൽ പാപ്പിനിശ്ശേരിയിൽ മൂന്നുവർഷം മുമ്പ് വാഹനമിടിച്ച് തകർന്ന കൽവർട്ട് ഇതുവരെ പുതുക്കിപ്പണിതില്ല. അപകടമൊഴിവാക്കാൻ ഒന്നാം വർഷം ജനങ്ങൾ മുള കെട്ടുകയായിരുന്നു. അത് മറ്റൊരു വാഹനമിടിച്ച് തകർന്നപ്പേൾ ബോർഡുകളും പലകകളും വെച്ചുകെട്ടി അപകടസൂചന നൽകി. എന്നിട്ടും അധികൃതർ കനിഞ്ഞില്ല. ഈ വർഷം പലതരത്തിലുള്ള പാഴ്വസ്തുക്കൾ കൊണ്ട് തോരണം കെട്ടി അപകടസ്ഥലമെന്ന് പ്രകടമാക്കുന്ന നിലയിൽ കെട്ടിയൊരുക്കിയത് കൗതുകമായി.
തിരക്കേറിയ ദേശീയപാതയിൽ ഇതിനകം 14ൽ അധികം അപകടങ്ങൾ ഇൗയിെട ഉണ്ടായിട്ടുണ്ട്. ഒരുവർഷം മുമ്പ് പുലർച്ച കൽവർട്ടിൽ വാഹനമിടിച്ച് മറഞ്ഞ് ഒരാൾ മരിച്ചിരുന്നു. എന്നിട്ടും അധികൃതർ കൽവർട്ട് പുതുക്കിപ്പണിയാൻ തയാറായില്ല.
എന്നാൽ, പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിട്ടുണ്ടെന്നും അംഗീകാരം ലഭിച്ചാൽ ഉടൻ റോഡ് വീതികൂട്ടി കൽവർട്ട് പുതുക്കിപ്പണിയുമെന്നും ദേശീയപാത അസി. എക്സിക്യൂട്ടീവ് എൻജിനീയർ പി. പ്രശാന്ത് 'മാധ്യമ'േത്താട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.