പാപ്പിനിശ്ശേരി ഇ.എസ്.ഐ ആശുപത്രി: ഡോക്ടറില്ല; പ്രവർത്തനം ഉച്ചവരെ
text_fieldsപാപ്പിനിശേരി: പാപ്പിനിശ്ശേരി ഇ.എസ്.ഐ ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിൽ. ആശുപത്രിയിൽ മതിയായ ഡോക്ടറും സ്റ്റാഫും ഇല്ലാത്തതിനാൽ എല്ലാ ദിവസവും ചികിത്സഉച്ചവരെയാക്കി കുറച്ചു. രണ്ടു ഡോക്ടർമാരുടെ സേവനത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ ഉണ്ടായിരുന്ന ചികിത്സയാണ് ഉച്ചവരെയാക്കിയത്. ഇതു രോഗികളില്‍ കടുത്ത അമര്‍ഷത്തിനു കാരണമാക്കിയിട്ടുണ്ട്.
ഞായറാഴ്ച ചികിത്സയുമില്ല. ദിനംപ്രതി നൂറിൽ അധികം രോഗികളെത്തുന്ന ഇ.എസ്.ഐ ആശുപത്രിയിൽ ചികിത്സ മുടങ്ങുന്നതിൽ രോഗികളുടെ ഭാഗത്തു നിന്നും കടുത്ത ആക്ഷേപമുണ്ട്. പലരും മേൽഘടകത്തിലേക്ക് ഫോൺ വഴിയും മറ്റും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
രണ്ടു ഡോക്ടർമാരുടെ സേവനമുണ്ടായിരുന്ന ആശുപത്രിയിൽ ഒരു ഡോക്ടർ അവധിയിൽ പോയപ്പോൾ പകരം ഡോക്ടറെ നിയമിക്കാത്തതാണ് ചികിത്സപരിമിതപ്പെടുത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. അതുപോലെ ആശുപത്രിയിലെ ദൈനംദിന പ്രവർത്തനത്തിന് മതിയായ ജീവനക്കാരും ഇല്ല.
ഫാർമസിസ്റ്റ് ഇല്ല. രണ്ട് മിഡ് വൈഫ് ഉണ്ടായിരുന്നിടത്ത് ഇപ്പോൾ ഒരാൾ മാത്രം. ഒരു നഴ്സിങ് അസിസ്റ്റന്റ് ഈ മാസം സർവിസിൽനിന്ന് വിരമിക്കും. ഫാർമസിയിൽ നാലുപേർ വേണ്ടിടത്ത് രണ്ടു പേരാണുള്ളത്.
ആശുപത്രിയുടെ നവീകരണ പ്രവൃത്തിയും മറ്റും മഴക്ക് മുമ്പേ പൂർത്തീകരിക്കാനായി തുടങ്ങിയ പ്രവൃത്തിയും ഇഴഞ്ഞു നീങ്ങുകയാണ്. ഇത് പരിശോധിക്കാനോ പ്രവൃത്തി ഉടൻ പൂർത്തികരിക്കുന്നതിനോ നടപടിയില്ല. ആശുപത്രിയുടെ പേരെഴുതിയ ബോര്‍ഡ് സ്ഥാപിക്കാന്‍ വർഷങ്ങളായി പരാതിപ്പെട്ടെങ്കിലും ഒരു നടപടിയുമില്ല.
മഴക്കാലത്ത് ആശുപത്രിയുടെ ചുറ്റുവട്ടവും വെള്ളക്കെട്ടിനാൽ നിറയുന്നതിനാൽ വളരെ പാടുപെട്ടാണ് രോഗികൾ ആശുപത്രിയിൽ എത്തുന്നത്. അത് ഒഴിവാക്കാന്‍ ഒരു മുന്‍കരുതലും എടുത്തിട്ടില്ല. ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണാൻ രോഗികളും നാട്ടുകാരും പരാതി പറഞ്ഞെങ്കിലും ഒന്നിനും നടപടിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.