Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPappinisserichevron_rightആശുപത്രി ടെറസിൽ...

ആശുപത്രി ടെറസിൽ യുവാവി​െൻറ ആത്മഹത്യാഭീഷണി

text_fields
bookmark_border
suicide attempt
cancel
camera_alt

representational image

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി എം.എം ആശുപത്രിയുടെ മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ പാപ്പിനിശ്ശേരി സ്വദേശി എം. മൻസൂറിനെ (30) വളപട്ടണം പൊലീസും അഗ്നിശമന സേനയും ചേർന്ന് താഴെയിറക്കി. ചൊവ്വാഴ്​ച രാത്രി പത്തരയോടെയാണ് സംഭവം. അടിപിടിയുമായി ബന്ധപ്പെട്ട് നിസ്സാര പരിക്കേറ്റ യുവാവ് ആശുപത്രിയിൽ വൈകീട്ട്​ ചികിത്സ തേടിയിരുന്നു.

ലഹരിയിലായിരുന്ന യുവാവ് ആവശ്യമായ രീതിയിൽ ചികിത്സ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതരോട് തർക്കിച്ചു. തുടർന്ന് ആശുപത്രി വിട്ട യുവാവ് രാത്രി എത്തിയാണ് ടെറസിൽ കയറിയത്​. ഡോക്​ടർ മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം താഴേക്ക് ചാടി ജീവനൊടുക്കുമെന്നും പറഞ്ഞാണ്​ ഭീഷണി മുഴക്കിയത്.

ഇ​േതാടൊപ്പം യുവാവ് അസഭ്യങ്ങളും വിളിച്ചുപറയുന്നുണ്ടായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് വളപട്ടണം പൊലീസും കണ്ണൂരിൽ നിന്നുള്ള അഗ്നിശമന സേനയും ആശുപത്രിയിലെത്തിയാണ് യുവാവിനെ താ​െഴ ഇറക്കിയത്. വൈദ്യ പരിശോധനക്കു ശേഷം മൻസൂറിനെ രാത്രിയോടെ വളപട്ടണം പൊലീസ് കസ്​റ്റഡിയിലെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide threathospital terrace
News Summary - suicide threat of Young man on hospital terrace
Next Story