പ്രൈമറി മുതൽ കോളജ് വരെ അധ്യാപനം തന്നെ
text_fieldsപാപ്പിനിശ്ശേരി: ഒന്നാം ക്ലാസ് മുതൽ കോളജ് വരെയുള്ള ക്ലാസുകളിലെ കുട്ടികളെ പഠിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ച അപൂർവം അധ്യാപകരില്‍ ഒരാളാണ് മാടായി കോപറേറ്റിവ് കോളജിലെ മലയാളം അധ്യാപികയായ ഡോ. കെ.വി. ജൈനി മോൾ. നാട്ടിലെ സർക്കാർ സ്കൂളിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും മലയാളം പഠിപ്പിച്ചു. കഴിഞ്ഞ 10 വർഷമായി കോളജ് അധ്യാപികയാണ്. കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്നും 2020ൽ പ്രഫ. കെ.കെ. ശിവദാസിന്റെ കീഴിൽ ഇഷ്ടമേഖലയായ റേഡിയോ സ്റ്റഡീസിലായിരുന്നു ഗവേഷണം പൂർത്തിയാക്കിയത്.
മാധ്യമം വിനിമയവും വിചിന്തനവും, ഫിഫ്ത് എസ്റ്റേറ്റ്, ജനാധിപത്യവും മാധ്യമങ്ങളും, റേഡിയോ: ചരിത്രം സംസ്കാരം വർത്തമാനം ആകാശവാണി മുതൽ സ്വകാര്യ എഫ് എം വരെ, എൻ. പ്രഭാകരൻ : ദേശം ദർശനം രാഷ്ട്രീയം എന്നീ പുസ്തകങ്ങൾ ഇതിനോടകം പ്രസിദ്ധീകരിച്ചു. വിവിധ ആനുകാലികങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും സജീവമായി ലേഖനങ്ങൾ എഴുതുന്നു. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ജനാർദനന്റെയും ഭവാനിയുടെയും മകളാണ്.കണ്ണൂർ റേഡിയോ മാംഗോയിലെ രമേഷാണ് ജീവിത പങ്കാളി. കണ്ണൂർ സെന്റ്. തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർഥി ശിവഗംഗ ആർ. ജൈനിയും യു.കെ.ജി വിദ്യാർഥിയായ ശ്രീനിധി ആർ. ജൈനിയുമാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.