സാങ്കേതിക തകരാർ: ഇരിണാവ് റെയിൽവേ ഗേറ്റ് അടഞ്ഞത് ഏഴുമണിക്കൂർ
text_fieldsപാപ്പിനിശേരി: ഇരിണാവ് റെയിൽവേ ഗേറ്റ് സാങ്കേതിക തകരാർ കാരണം ഏഴു മണിക്കൂർ അടഞ്ഞുകിടന്നു. ചൊവ്വാഴ്ച രാവിലെ പൂട്ടിൽ കുടുങ്ങിയ ഗേറ്റ് സാങ്കേതിക പിഴവ് പരിഹരിച്ച് വൈകീട്ട് മൂന്നിന് മാത്രമാണ് തുറക്കാനായത്. ഇതോടെ നൂറു കണക്കിന് വാഹനങ്ങളാണ് ഗേറ്റിനു സമീപമെത്തി തിരിച്ച് പോയത്.
കല്യാശേരി, പാപ്പാനിശ്ശേരി, ആന്തൂർ നഗരസഭ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഇരിണാവ്, മാട്ടൂൽ, മടക്കര ഭാഗത്തേക്കും മറ്റു സ്ഥലങ്ങളിലേക്കും കടന്നുപോകാനുള്ള പ്രധാന റെയിൽവേ ഗേറ്റാണിത്.
ഗേറ്റ് തുറക്കാൻ സാധിക്കാത്തതിനെ തുടർന്ന് സ്ഥലത്തെ ഗേറ്റ്മാൻ റജിയും മറ്റു സഹായികളും ചേർന്ന് മനുഷ്യ ശേഷി ഉപയോഗിച്ച് കുറച്ച് സമയം ഗേറ്റ് ഉയർത്തി വാഹനങ്ങൾ ഇരു ഭാഗത്തേക്കും കടത്തി വിടാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ വലിയ അധ്വാനമായതിനാൽ പിന്നീട് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കണ്ണൂരിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ദർ ഉച്ചയോടെ എത്തിയതിന് ശേഷമാണ് പിഴവ് പരിഹരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.