Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPappinisserichevron_rightഅ​ശാ​സ്ത്രീ​യ...

അ​ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണം; 40,000 പി​ഴ

text_fields
bookmark_border
അ​ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണം; 40,000 പി​ഴ
cancel
camera_alt

ബ​ല്യ​പ്പ​ട്ടം പ്ലൈ​വു​ഡ്‌​സ് ആ​ൻ​ഡ് ലാ​മി​നേ​റ്റ​്സ് സ്ഥാ​പ​ന​ത്തി​ന്റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ട നി​ല​യി​ൽ

പാ​പ്പി​നി​ശ്ശേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ത​ദ്ദേ​ശ വ​കു​പ്പി​ന്റെ ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​യി​ൽ അ​ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണ രീ​തി​ക​ൾ ക​ണ്ടെ​ത്തി പി​ഴ​യി​ട്ടു. ചു​ങ്കം പ​രി​ധി​യി​ലെ മൂ​ന്നു സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി അ​ശാ​സ്ത്രീ​യ​മാ​യ മാ​ലി​ന്യ സം​സ്ക​ര​ണം ക​ണ്ടെ​ത്തി​യ​തി​ന് 40,000 രൂ​പ പി​ഴ​യാ​ണ് ചു​മ​ത്തി​യ​ത്. മ​ലി​ന ജ​ലം പൊ​തു​റോ​ഡി​ലേ​ക്ക് ഒ​ഴു​ക്കി​യ​തി​നും മാ​ലി​ന്യം ക​ത്തി​ച്ച​തി​നും അ​ല​ക്ഷ്യ​മാ​യി പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ട്ടി​യി​ട്ട​തി​നും ഫാ​ബ് പ്ലൈ​വു​ഡ്‌​സെ​ന്ന സ്ഥാ​പ​ന​ത്തി​ന് 20,000 രൂ​പ പി​ഴ​യി​ട്ടു. മ​ലി​ന​ജ​ലം ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കാ​ത്ത​തി​നും ബ്രൈ​റ്റ് ഗ്ലാ​സ്‌ ട്രേ​ഡേ​ഴ്‌​സെ​ന്ന സ്ഥാ​പ​ന​ത്തി​ന് 15,000 രൂ​പ​യും പി​ഴ​യി​ട്ടു.

കൂ​ടാ​തെ ബ​ല്യ​പ്പ​ട്ടം പ്ലൈ​വു​ഡ്‌​സ് ആ​ൻ​ഡ് ലാ​മി​നേ​റ്റ്സ് സ്ഥാ​പ​ന​ത്തി​ന്റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ട​തി​ന് 5000 രൂ​പ​യും സ്‌​ക്വാ​ഡ് പി​ഴ​ചു​മ​ത്തി. പ​രി​ശോ​ധ​ന​യി​ൽ ജി​ല്ല എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് സ്‌​ക്വാ​ഡ് ടീം ​ലീ​ഡ​ർ പി.​പി. അ​ഷ്‌​റ​ഫ്‌, സ്‌​ക്വാ​ഡ് അം​ഗം അ​ല​ൻ ബേ​ബി, സി.​കെ. ദി​ബി​ൽ, പാ​പ്പി​നി​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​വി. സു​മി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsWaste Management
News Summary - Unscientific waste management; 40,000 fine
Next Story