വേളാപുരം ‘അപകട' ജങ്ഷൻ
text_fieldsപാപ്പിനിശ്ശേരി: ദേശീയപാത വികസനം തകൃതിയായി നടക്കുന്ന വേളാപുരം ജങ്ഷനിൽ അപകടം പതിയിരിക്കുന്നു. വാഹനം തിരിച്ചു വിടുന്നതിന്റെ ഭാഗമായി ഹൈവേയിൽ പ്രവേശിക്കുന്ന വാഹനങ്ങൾ അമിത വേഗത്തിൽ വരുന്നതാണ് അപകടം കൂടാൻ കാരണം. വേളാപുരം ബസ് സ്റ്റോപ്പും ഓട്ടോറിക്ഷ സ്റ്റാൻഡ് ഉൾപ്പെടുന്നതാണ് വേളാപുരം ജങ്ഷൻ.
കാല്‍നടയാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കും റോഡ് മുറിച്ചുകടക്കാൻ കഴിയാത്ത സ്ഥിതിയാണ്. അധികൃതർ അടിയന്തരമായി ഗതാഗത സംവിധാനം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മൂന്ന് ദിവസത്തിനുള്ളിൽ ചെറുതും വലുതുമായ അപകടം നടന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. ഇനിയും വലിയ അപകടം ഉണ്ടാകാത്തിരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പ്രദേശ വാസികള്‍ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.