പാപ്പിനിശ്ശേരി മേൽപ്പാല നിര്‍മാണത്തില്‍ അപാകത: വിജിലൻസ് സംഘം പരിശോധന തുടങ്ങി
text_fieldsപാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേൽപ്പാല നിര്‍മാണത്തില്‍ അപാകം. വിജിലൻസ് സംഘം പരിശോധന തുടങ്ങി. വ്യാഴാഴ്ച രാവിലെ വിജിലൻസ് ഉന്നത സംഘമാണ് മേൽപാല നിർമാണത്തെക്കുറിച്ചുള്ള പ്രാഥമിക പരിശോധന നടത്തിയത്. വിജിലൻസ് ഡയറക്ടറുടെ നിർദേശ പ്രകാരമാണ് പരിശോധന. നിർമാണത്തിലെ അപാകത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന ആരംഭിച്ചത്.
ഹാമർ ടെസ്റ്റ്, കോർ കട്ടിങ്, റീ ബോണ്ട് തുടങ്ങിയ ആധുനിക പരിശോധനകൾ നടത്തി. അപാകം തിരിച്ചറിയുന്ന അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തിയ ഉന്നത സംഘത്തിെൻറ പരിശോധനയിൽ ചില അപാകങ്ങൾ കണ്ടെത്തിയതായി വിജിലൻസ് കേന്ദ്രങ്ങൾ അറിയിച്ചു. വരുംദിവസങ്ങളിൽ വിശദമായ ശാസ്ത്രീയപഠനം നടത്തി പരിശോധന ഊർജിതമാക്കാനും വിജിലൻസ് സംഘം തീരുമാനിച്ചു.
പാലാരിവട്ടംവട്ടം പാലം നിർമിച്ച ആർ.ഡി.എസ് കമ്പനിതന്നെയാണ് പാപ്പിനിശ്ശേരി മേൽപാലവും നിർമിച്ചത്. ഇതാണ് പൊതുജനങ്ങളിലടക്കം വലിയ ആശങ്ക ഉയരാൻ കാരണമായത്. 2013 ഏപ്രിലിൽ നിർമാണ പ്രവൃത്തിക്ക് തുടക്കമിട്ടെങ്കിലും വേഗത കൂട്ടിയത് 2015ൽ മാത്രമാണ്.
പാപ്പിനിശ്ശേരി, താവം തുടങ്ങിയ മേൽപാലങ്ങളുടെ പ്രവൃത്തി പൂർത്തിയാക്കിയത് 2018 നവംബറില്‍. നിർമാണത്തിലെ മെല്ലെപ്പോക്കിനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ അടക്കം കരാറെടുത്ത കമ്പനിക്കാരായ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശാസിച്ചിരുന്നു.
നിർമാണവുമായി ബന്ധപ്പെട്ട് കോൺക്രീറ്റിെൻറ ബലക്ഷമതയടക്കം ശാസ്ത്രീയമായ പരിശോധനക്ക് വിധേയമാക്കും. വിശദമായ അന്വേഷണത്തിന് സാവകാശം വേണ്ടിവരും. അന്വേഷണം വിപുലപ്പെടുത്തുന്നതിന് പ്രത്യേകാനുമതി അടക്കം ആവശ്യമായി വരുമെന്നും വിജിലൻസ് കേന്ദ്രങ്ങൾ അറിയിച്ചു.
പാലത്തിെൻറ എക്സ്പൻഷൻ ജോയിൻറിലെ തകർച്ചയും ചില സ്ഥലങ്ങളിലെ വിള്ളലും കണ്ടെത്തിയതോടെയാണ് മേൽപ്പാല നിർമാണത്തിലും പാകപ്പിഴ വന്നിട്ടുണ്ടോ എന്ന സംശയം ബലപ്പെട്ടത്. എക്സ്പൻഷൻ ജോയൻറ് പല തവണ തകർന്നിരുന്നു.
പ്രശ്നം വിവാദമാകുമ്പോൾ രാത്രികാലത്ത് ടാർ ഒഴിച്ച് പ്രശ്നം പരിഹരിക്കുകയാണ് പതിവ്. അതിനിടയിൽ പാലത്തിലുണ്ടായ നിരവധി കുഴികളെക്കുറിച്ചും ആശങ്ക ഉയർന്നിരുന്നു.
അവയും രാത്രികാലത്ത് അടച്ചാണ് ഒരാഴ്ച മുമ്പ് പ്രശ്നം പരിഹരിച്ചത്. പരിശോധനക്ക് വിജിലൻസ് എൻജിനീയർ ബി. ഹരികുമാർ, പൊതുമരാമത്ത് അസി. എൻജിനീയർ സഹജൻ, കണ്ണൂർ ഗവ. എൻജി. കോളജ് സിവിൽ എൻജി. വിഭാഗം മേധാവി ഡോ. രാജേഷ്, അന്വേഷണച്ചുമതലയുള്ള വിജിലൻസ് സി.ഐ. ബാബു പെരിങ്ങോത്ത്, സര്‍ക്കിള്‍ ഇ ൻസ്പെക്ടര്മാരായ ടി.പി. സുമേഷ്, എ.വി. ദിനേശ് തുടങ്ങിയ നിരവധി വിജിലൻസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.