അധികാരികളുടെ കനിവ് തേടി പാപ്പിനിശ്ശേരി-മെർലി റോഡ്
text_fieldsപാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ബി.എസ്.എൻ സമീപത്തുകൂടി മെർലി ഭാഗത്തേക്ക് പോകുന്ന റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരമായില്ല. ചെറിയ മഴ പെയ്തതോടെ വെള്ളക്കെട്ടും റോഡിലെ കുഴികളും കാരണം കാൽനട പോലും പറ്റാത്ത അവസ്ഥയാണ്. ഇതൊന്നും അധികാരികൾ കാണുന്നില്ലേ എന്നാണ് സമീപ വാസികൾ ചോദിക്കുന്നത്.പാപ്പിനിശ്ശേരി പഞ്ചായത്തിൻറെ സമീപം തന്നെയാണ് ഈ റോഡ്. മെർലി റോഡ് ചെന്നു ചേരുന്നത് പാപ്പിനിശേരി ദേശീയ പാതയിലാണ്. എന്നിട്ടും ഈ റോഡിന് പഞ്ചായത്ത് യാതൊരു പരിഗണനയും നൽകുന്നില്ലെന്ന പരാതിയിലാണ് പാപ്പിനിശേരി പഞ്ചായത്തിലെ 14ാം വാർഡ് നിവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.