പടന്നപ്പാലം ശുദ്ധീകരണ പ്ലാന്റ്; പൈപ്പിടൽ പ്രവൃത്തി തുടങ്ങി
text_fieldsകണ്ണൂർ: കോർപറേഷൻ പടന്നപ്പാലത്ത് ആധുനിക രീതിയിൽ നിർമിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ പൈപ്പിടൽ പ്രവൃത്തി തുടങ്ങി. പ്രവൃത്തി ഉദ്ഘാടനം പയ്യാമ്പലം പോസ്റ്റ് ഓഫിസ് റോഡിൽ മേയർ അഡ്വ. ടി.ഒ. മോഹനൻ നിർവഹിച്ചു.
23.60 കോടി രൂപ ചെലവിലാണ് പ്ലാന്റ് നിർമിക്കുന്നത്. കോർപറേഷന്റെ കാനത്തൂർ, താളിക്കാവ് വാർഡുകളിലായി 13.7 കിലോമീറ്റർ നീളത്തിലാണ് പൈപ്പിടൽ പ്രവൃത്തി നടത്തുന്നത്. ദിവസം 10 ലക്ഷം ലിറ്റർ മലിനജലം ശുദ്ധീകരിക്കുന്നതിനുള്ള പ്ലാന്റിന്റെ നിർമാണ ജോലി പടന്നപ്പാലത്ത് പുരോഗമിക്കുകയാണ്. പ്ലാന്റിനായുള്ള പൈലിങ് ജോലി പൂർത്തിയായി. തൃശൂർ ജില്ല ലേബർ കോൺട്രാക്ടിങ് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.
ഒരുവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്. ഉദ്ഘാടനച്ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ. ഷബീന അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയർമാന്മാരായ എം.പി. രാജേഷ്, സുരേഷ് ബാബു, എളയാവൂർ കൗൺസിലർമാരായ കെ. സുരേഷ്, പി.വി. ജയസൂര്യൻ, എ. കുഞ്ഞമ്പു, എക്സിക്യൂട്ടിവ് എൻജിനീയർ പി.പി. വത്സൻ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ പി.വി. ബിജു തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.