മന്ത്രി വരുന്നതിന് മുന്നോടിയായി റോഡിൽ കുഴിയടക്കൽ
text_fieldsകണ്ണൂർ: പൊതുമരാമത്ത് മന്ത്രി എത്തുന്നതിനു മുന്നോടിയായി റോഡിൽ കുഴിയടക്കൽ നാടകം. പുല്ലൂപ്പിക്കടവിലെ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് എത്തുന്നതിനു മുന്നോടിയായാണ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസ്സഹമായി മാറിയ റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയത്. കണ്ണാടിപ്പറമ്പിൽ നിന്ന് എളുപ്പമാർഗം കണ്ണൂരിൽ എത്താവുന്ന പുല്ലൂപ്പിക്കടവ് റോഡിലെ ടാറിങ് തകർന്ന് യാത്ര ദുരിതത്തിലാണ്. പുല്ലൂപ്പി പാലത്തിനു സമീപത്തും റോഡിൽ നിറയെ കുണ്ടും കുഴിയുമായിരുന്നു. മന്ത്രി എത്തുന്നതിന് മണിക്കൂറുകൾ മുമ്പാണ് റോഡിൽ തട്ടിക്കൂട്ടി കുഴിയടക്കൽ നടത്തിയത്. എന്നാൽ, മഴ എത്തിയാൽ വീണ്ടും പഴയ രീതിയിലാവുന്ന രീതിയിലുള്ള പൊടിയിടൽ മാത്രമാണ് ഇവിടെ നടന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡ് കൃത്യമായി ടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.