മാലിന്യം വലിച്ചെറിയുന്നവർ ജാഗ്രത; പയ്യന്നൂരിൽ 12 കാമറകൾകൂടി
text_fieldsപയ്യന്നൂരിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ച സ്ഥലം അധികൃതർ സന്ദർശിക്കുന്നു
പയ്യന്നൂർ: മാലിന്യമുക്തം നവകേരളം മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയുന്നതിനായി നഗരസഭ പദ്ധതിയിൽ 10 ലക്ഷം രൂപ ചെലവിൽ അഞ്ച് കേന്ദ്രങ്ങളിലായി 12 നിരീക്ഷണ കാമറകൾ കൂടി സ്ഥാപിച്ച് നഗരസഭ. വലിച്ചെറിയുന്നവരെ കയ്യോടെ പിടികൂടുകയാണ് ലക്ഷ്യം.
പുഞ്ചക്കാട് പുന്നക്കടവ് പാലത്തിന് സമീപം, അന്നൂർ തട്ടാർക്കടവ് പാലം, കേളോത്ത് ഉളിയത്ത് കടവ്, മൂരിക്കൊവ്വൽ മാലിന്യ സംസ്കരണ കേന്ദ്രം, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിക്കുന്നത്.
കാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി നഗരസഭ ക്ലീൻ സിറ്റി മാനേജറുടെ നേതൃത്വത്തിൽ നിർവഹണ ഏജൻസി സ്ഥലം സന്ദർശിച്ചു. മാലിന്യമുക്തം നവകേരളം ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നേരത്തേ 16 കേന്ദ്രങ്ങളിലായി 27 സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.