കണ്ണൂർ മെഡിക്കൽ കോളജിന് ആശ്വാസമായി 31 തസ്തികകൾ
text_fieldsപയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ 31 തസ്തികകൾ അനുവദിക്കാനുള്ള മന്ത്രിസഭ തീരുമാനം ഡോക്ടർമാരുടെ കുറവിന് ഒരു പരിധി വരെ ആശ്വാസമാവും.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനും ആശുപത്രികളിലെ സൂപ്പര്‍ സ്പെഷാലിറ്റി വിഭാഗം ഡോക്ടര്‍മാരുടെ അനിവാര്യത കണക്കിലെടുത്തുമാണ് ഇത്രയും തസ്തികകള്‍ ഒരുമിച്ച് സൃഷ്ടിച്ചത്. ജനറൽ സർജറി വിഭാഗത്തിൽ മൂന്ന് അസിസ്റ്റൻറ് പ്രഫസർ തസ്തികയും അനസ്തേഷ്യോളജിയിൽ അസിസ്റ്റൻറ് പ്രഫസർ ഒന്ന്, സീനിയർ റസിഡന്റ് ഒന്ന്, അനാട്ടമി വിഭാഗത്തിൽ സീനിയർ റസിഡന്റ് ഒന്ന്, ബയോകെമിസ്ട്രി വിഭാഗത്തിൽ അസിസ്റ്റൻറ് പ്രഫസർ ഒന്ന്, സീനിയർ റസിഡന്റ് ഒന്ന്, കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് ഒന്ന്, ഫോറൻസിക് മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് ഒന്ന്, മൈക്രോ ബയോളജിയിൽ സീനിയർ റസിഡന്റ് ഒന്ന്, പാത്തോളജി വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസർ ഒന്ന്, സീനിയർ റസിഡന്റ് ഒന്ന്, ഫാർമകോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ ഒന്ന്, സീനിയർ റസിഡന്റ് ഒന്ന്, റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ അസിസ്റ്റൻറ് പ്രഫസർ ഒന്ന്, സീനിയർ റസിഡന്റ് ഒന്ന്, ഫിസിയോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് ഒന്ന്, നെഫ്റോളജി വിഭാഗത്തിൽ പ്രഫസർ ഒന്ന്, അസോസിയേറ്റ് പ്രഫസർ ഒന്ന്, ന്യൂറോളജി വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസർ ഒന്ന്, ന്യൂറോസർജറി വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസർ ഒന്ന്, പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ പ്രഫസർ ഒന്ന്, അസിസ്റ്റന്റ് പ്രഫസർ ഒന്ന്, മെഡിക്കൽ ഗ്യാസ്ട്രോ, സർജിക്കൽ ഗ്യാസ്ട്രോ, നാനോളജി, പീഡിയാട്രിക് സർജറി എന്നീ വിഭാഗത്തിന് ഓരോ അസോസിയേറ്റ് പ്രഫസർമാരും, യൂറോളജി വിഭാഗത്തിന് അസോസിയേറ്റ് പ്രഫസർ ഒന്ന്, അസിസ്റ്റൻറ് പ്രഫസർ ഒന്ന്, എന്നിങ്ങനെ 31 തസ്തികകളാണ് സൃഷ്ടിച്ചത്.
തസ്തികകൾ അനുവദിച്ചതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്പര്‍ സ്പെഷാലിറ്റി സേവനം ശക്തിപ്പെടുത്താൻ സഹായകമാകുമെന്നും നിരന്തരമായ ഇടപെടലിന്റെ ഭാഗമായിട്ടാണ് സർക്കാർ തസ്തികകൾ അനുവദിച്ചതെന്നും എം. വിജിൻ എം.എൽ. എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.