കാത്ത് ലാബ് കേടുവരുത്തിയെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ ഉപരോധിച്ചു
text_fieldsപയ്യന്നൂർ: പരിയാരം മെഡിക്കൽ കോളജിലെ കാത്ത്‍ലാബ് കേടുവരുത്തിയെന്ന പരാതിയിൽ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രിൻസിപ്പലിനെ ഉപരോധിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഘടിതരായെത്തിയ സംഘം പ്രിൻസിപ്പൽ ഡോ. കെ.അജയകുമാറിനെ ചേംബറിൽ കയറി തടഞ്ഞുവെച്ചത്.
അനുവദനീയമായ അളവിലും കൂടുതൽ റേഡിയേഷനുണ്ടെന്ന് വരുത്തിത്തീർക്കാനും ലാബിൽനിന്ന് രോഗികളെ അകറ്റാനും മെഡിക്കൽ കോളജിന്റെ യശസ്സിനു കളങ്കമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പലിനെ ഉപരോധിച്ചത്.
കാത്ത്‍ലാബിലെ ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തിയവർക്കെതിരെ വകുപ്പുതലത്തിലും നിയമപരമായും നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയതായി പ്രവർത്തകർ പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സുധീപ് ജയിംസ്, സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, ജില്ല ഭാരവാഹികളായ പ്രിനിൽ മതുക്കോത്ത്, ശ്രീജേഷ് കൊയിലേരിയൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.