നിര്‍മാണ ജോലി അവസാന ഘട്ടത്തിൽ; പുതിയ വണ്ണാത്തിക്കടവ് പാലം വാഹനഗതാഗതം സുഗമമാക്കും
text_fieldsപയ്യന്നൂർ: വണ്ണാത്തിപ്പുഴക്കുകുറുകെ പുതിയ പാലം വരുന്നതോടെ മാതമംഗലം-ചെറുപുഴ റൂട്ടില്‍ വാഹനഗതാഗതം സുഗമമാവും. രണ്ടു വാഹനങ്ങൾക്ക് കടന്നുപോകാനാവാത്ത പഴയപാലം നിലനിർത്തിയാണ് അതിനേക്കാൾ സൗകര്യപ്രദമായ സ്ഥലത്ത് പുതിയ പാലം യാഥാർഥ്യമാവുന്നത്.
കിഴക്കന്‍ മലയോര പ്രദേശങ്ങളുടെ കവാടമായ മാതമംഗലത്തിന്റെ വികസനത്തിന് നിര്‍ണായകമാവുന്ന പാലത്തിന്റെ നിര്‍മാണ ജോലികള്‍ അവസാന ഘട്ടത്തിലാണ്. ഇനിയുള്ളത് സമീപന റോഡിന്റെ ടാറിങ് മാത്രമാണ്. 2022ൽ തന്നെ പണി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പ്.
2019ല്‍ നിര്‍മാണം ആരംഭിച്ച പാലത്തിന്റെ പ്രധാന ജോലികളെല്ലാം പൂര്‍ത്തിയായതായി ബന്ധപ്പെട്ടവർ പറഞ്ഞു. 140 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തിന് മുകളിൽ ഇരുഭാഗത്തുമായി ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ട്. ഏറെ പഴക്കമുള്ള നിലവിലുള്ള പാലം ഒരു വാഹനത്തിന് മാത്രം കടന്നുപോകാന്‍ കഴിയുന്നതാണ്.
പാലത്തിന് ബലക്ഷയവും നേരിടുന്നുണ്ട്. മുൻ എം.എല്‍.എ ടി.വി. രാജേഷ് മുന്‍കൈയടുത്താണ് പാലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. ചന്തപ്പുരയില്‍ നിന്ന് ചെറുവിച്ചേരിയിലേക്കുള്ള നിലവിലെ റോഡ് വീതികൂട്ടിയാണ് പാലത്തിലേക്ക് 320 മീറ്റര്‍ പുതിയ സമീപനറോഡ് നിര്‍മിക്കുന്നത്. മാതമംഗലം ഭാഗത്ത് 70 മീറ്റര്‍ നീളത്തിലും പുതിയ റോഡ് പണിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.