കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡനം; യുവതിയുടെ പരാതിയിൽ കേസ്
text_fieldsപയ്യന്നൂർ: വിവാഹം നടന്ന് മൂന്നുമാസം തികയും മുമ്പേ കൂടുതൽ സ്വർണത്തിനും പണത്തിനുമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. ഭർത്താവ് മാതമംഗലം പേരൂരിലെ രഞ്ജിത്, മാതാപിതാക്കളായ ജനാർദനൻ, രാജലക്ഷ്മി എന്നിവർക്കെതിരെയാണ് ഗാർഹിക പീഡനത്തിന് കേസെടുത്തത്.
2019 മാർച്ചിലാണ് ഇവരുടെ വിവാഹം നടന്നത്. എന്നാൽ, വിവാഹം നടന്ന് മൂന്നുമാസം തികയും മുമ്പേ കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് 2019 ജൂൺ മുതൽ 2021 ജനുവരി വരെ ഭർതൃഗൃഹത്തിൽ ഭർത്താവും മാതാപിതാക്കളും ചേർന്ന് മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.