എരമം ഐ.ടി പാർക്ക് ഇനി വ്യവസായ പാർക്ക്
text_fields
പയ്യന്നൂർ: എരമം സൈബർ പാർക്ക് ഇനി വ്യവസായ വകുപ്പിനു കീഴിൽ. തിരുവനന്തപുരത്ത് വ്യാഴാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വ്യവസായ മന്ത്രി പി. രാജീവിെൻറ ചേംബറിൽ ചേർന്ന യോഗത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഐ.ടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു. വ്യവസായ പാർക്കായി മാറ്റുന്നതിെൻറ സാധ്യതകൾ പഠിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശിച്ചു. 2008ലെ വി.എസ്. അച്യുതാനന്ദൻ സർക്കാറിെൻറ കാലത്താണ് ഗ്രാമീണ മേഖലയിൽ ഐ.ടി പാർക്കുകൾ സ്ഥാപിക്കുന്ന നയത്തിെൻറ ഭാഗമായി പയ്യന്നൂർ മണ്ഡലത്തിലെ എരമം കുറ്റൂർ ഗ്രാമ പഞ്ചായത്തിലെ പുല്ലുപാറയിൽ 25 ഏക്കർ ഭൂമി സൈബർ പാർക്കിനായി ഏറ്റെടുക്കുകയും ഐ.ടി വകുപ്പിന് കൈമാറുകയും ചെയ്തത്.
ഏറ്റെടുത്ത സ്ഥലത്തിന് ചുറ്റുമതിൽ കെട്ടുകയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. പിന്നീട് തുടർ പ്രവർത്തനങ്ങളൊന്നും നടന്നില്ല. ഒന്നാം പിണറായി സർക്കാറിെൻറ കാലത്ത്, ഗ്രാമീണ മേഖലയിൽ ഐ.ടി പാർക്കുകൾ വിജയകരമല്ല എന്ന കണ്ടെത്തലിെൻറ ഭാഗമായി പദ്ധതി ഉപേക്ഷിക്കുകയും പ്രദേശത്തിന് അനുയോജ്യമായ മറ്റ് പ്രോജക്ട് നടപ്പിലാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുകയുമുണ്ടായി. എം.എൽ.എയുടെ നിരന്തരമായ ഇടപെടലിെൻറ ഭാഗമായി വ്യവസായ വകുപ്പ് ഏറ്റെടുക്കുന്നത് തത്ത്വത്തിൽ ധാരണയാവുകയായിരുന്നു. വ്യവസായ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ജില്ല തലത്തിൽ എം.എൽ.എമാരുടെ യോഗം വിളിച്ച ഘട്ടത്തിൽ വീണ്ടും ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തതിനെ തുടർന്നാണ് വ്യാഴാഴ്ച ഉന്നതതലയോഗം ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.