Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
beach
cancel
camera_alt

എ​ട്ടി​ക്കു​ളം ബീ​ച്ച് വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ടി.ഐ. മ​ധു​സൂ​ദ​ന​ൻ എം.​എ​ൽ.​എ​യു​ടെ

നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ർ​ശി​ക്കു​ന്നു

പ​യ്യ​ന്നൂ​ർ: നി​ര​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടി​ക്കു​ളം ബീ​ച്ച് സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്ന് ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു. പ​യ്യ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലെ രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്തി​ൽ വ​രു​ന്ന എ​ട്ടി​ക്കു​ളം ബീ​ച്ച് സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

വാ​ക്ക് വേ, ​പാ​ർ​ക്കി​ങ്, ശു​ചി​മു​റി, കി​യോ​സ്‌​ക്, ലൈ​റ്റി​ങ് എ​ന്നി​വ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ് വ​കു​പ്പ് മു​ഖേ​നെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ന്ന​തി​ന് എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബീ​ച്ച് സ​ന്ദ​ർ​ശി​ച്ചു.

രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ടി. ​ഗോ​വി​ന്ദ​ൻ, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ.​വി. സു​നി​ത, വാ​ർ​ഡ് മെം​ബ​ർ അ​സീ​സ്, ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗം സൂ​പ്ര​ണ്ടി​ങ്, ക​ണ്ണൂ​ർ എ​ക്സി​ക്യു​ട്ടി​വ് എ​ൻ​ജി​നി​യ​ർ മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, അ​സി​സ്റ്റ​ൻ​റ് എ​ക്സി. എ​ൻ​ജി​നീ​യ​ർ എ​ൻ. വി​ന​യ​ൻ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsBeach
News Summary - Ettikulam Beach now has a new face
Next Story