പയ്യന്നൂരിൽ പടക്കനിർമാണ ശാലയിൽ തീപിടിത്തം; ഒരാൾക്ക് ഗുരുതര പരിക്ക്
text_fieldsപയ്യന്നൂർ: എടാട്ട് പടക്കശാലക്ക് തീപിടിച്ച് ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വിജയൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പടക്ക നിർമാണ ശാലക്കാണ് തീ പിടിച്ച് പൊട്ടിത്തെറിച്ചത്. പരിക്കേറ്റ പയ്യന്നൂർ സ്വദേശിനി ചന്ദ്രമതിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
സ്ഫോടനത്തിൽ പടക്കനിർമാണ ഷെഡ് പൂർണമായും തകർന്നു. തൊട്ടടുത്തുണ്ടായിരുന്ന കെട്ടിടത്തിന് ഭാഗികമായി കേടുപാട് സംഭവിച്ചു. പയ്യന്നൂരിൽനിന്ന് സ്റ്റേഷൻ ഓഫിസർ പി.വി. പവിത്രെൻറ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷസേന തീ നിയന്ത്രണ വിധേയമാക്കി. കോവിഡ് കാരണം പടക്കനിർമാണം പഴയതുപോലെ വ്യാപകമല്ലാതിരുന്നത് വൻദുരന്തം വഴിമാറാൻ കാരണമായി. തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനം കഴിയുകയും ഉത്സവാഘോഷങ്ങൾ കുറഞ്ഞതും കാരണം അധികം പടക്കം സ്റ്റോക്കുണ്ടായിരുന്നില്ല. ഇതും ദുരന്തതീവ്രത കുറച്ചു.
തീയണക്കാൻ പയ്യന്നൂർ അഗ്നിരക്ഷ സേനയിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി. വിജയൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ഇ.ടി. സന്തോഷ്കുമാർ, കെ.എച്ച്. അഖിൽദാസ്, എസ്. ഷിബിൻ, ജിജേഷ് രാജഗോപാൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പി.വി. ലതേഷ്, കെ.വി. രാജീവൻ, ഹോം ഗാർഡ് കെ.സി. ഗോപാലൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.