ഈ പാതയോരത്തിനി ഓർമത്തണൽ
text_fieldsപയ്യന്നൂർ: ദേശീയപാത ഏഴിലോടു മുതൽ ഏഴിമല റെയിൽവേ ഗേറ്റ് വരെയുള്ള പാതയോരം ഇനി ഓർമകളുടെ തണലോരം. പാതയോര ഹരിതവത്കരണത്തിന്റെ തൈനടീൽ പൂർത്തിയായി. പരിസ്ഥിതി പ്രവർത്തകൻ വി.വി. സുരേഷ്, കെ.വി. ദാമോദരൻ, മോഹനൻ പിലാത്തറ, കെ. കരുണാകരൻ എന്നിവരും വിദ്യാർഥികളും സുഹൃത്തുക്കളും ഒത്തുചേർന്നാണ് മരം നട്ടത്.
ഹൈവേ വികസനത്തിനും റോഡുവികസനത്തിനുവേണ്ടി നഷ്ടപ്പെടുത്തിയ നാട്ടുമാവുകളും പച്ചപ്പും തിരിച്ചു പിടിക്കുന്നതിനുള്ള ശ്രമമാണ് ഓർമകളുടെ ഹരിതച്ചാർത്ത്. മാവ്, പ്ലാവ്, നെല്ലി, പേര, കൊടംപുളി, സീതപ്പഴം, ആഞ്ഞിലി, പ്ലാവ്, ഔഷധസസ്യങ്ങളായ അശോകം, കൂവളം, വേപ്പ് എന്നീ ഇനങ്ങളിൽപ്പെട്ട മുന്നൂറിലധികം തൈകളാണ് നട്ടത്.
എ.വി. നാരായണൻ, എം.വി.പി. മുഹമ്മദ്, നെട്ടൂർ നാരായണൻ, പോള ബാലൻ, കുഞ്ഞ്യാഗലം മാങ്ങാകൂട്ടായ്മ, ഹോപ്പ് ചാരിറ്റബിൾ സൊസൈറ്റി എന്നിവർ ആവശ്യമായ തൈകൾ നൽകി. ഹരിതച്ചാർത്ത് പരിപാടിയുടെ അവസാനത്തെ തൈ കുഞ്ഞിമംഗലം തെരുവിലെ ലോഹ്യാ സ്മാരക ഹാളിന്റെ അങ്കണത്തിൽ ക്ലബ് ചെയർമാനും സാമൂഹികപ്രവർത്തകനുമായ പള്ളിക്കോൽ ഗോവിന്ദൻ നട്ടു. ഈ പാതയിൽ വൻമരങ്ങൾ ഉണ്ടായിരുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി ഇവ മുറിച്ചുമാറ്റി. ഇതിനു പകരമായാണ് പുതിയമരം വെച്ചുപിടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.