എട്ടിക്കുളത്ത് നാടിെൻറ നന്മക്കൊപ്പം കുഞ്ഞുമനസ്സുകളുടെ കൈത്താങ്ങ്
text_fieldsപയ്യന്നൂർ: ബിസ്മില്ല എട്ടിക്കുളത്തിെൻറ 'നാടിന് ഒരു ആംബുലൻസ്' പദ്ധതിയെ നെഞ്ചോടുചേർത്ത് കൊച്ചുകുട്ടികൾ. മൊട്ടക്കുന്ന് ബ്രദേഴ്സ് എട്ടിക്കുളം സംഘടിപ്പിച്ച 'തഹ്സീൻ 2020 ഖുർആൻ മാനവികതയുടെ ദർശനം' പരിപാടിയിൽ വിവിധ ഗ്രൂപ്പിൽ നിന്ന് മത്സരിച്ച് വിജയം കരസ്ഥമാക്കിയ കൊച്ചുകുട്ടികളാണ് സമ്മാനമായി കിട്ടിയ കാൽലക്ഷം രൂപ ആംബുലൻസ് പദ്ധതിയിലേക്ക് കൈമാറി മാതൃകയായത്.
അബൂദബിയിലെ ജെംസ് യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയും നൗഷാദ്-സഹദിയ ദമ്പതികളുടെ മകളുമായ നൂറുൽ ഹുദ, ഇ.എം.വൈ.സി എട്ടിക്കുളം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി അമീറ-മുഹമ്മദ് മുട്ടം ദമ്പതികളുടെ മകൾ അംന മുഹമ്മദ്, ഏഴിമല ഇംഗ്ലീഷ് സ്കൂൾ കക്കംപാറ നാലാം ക്ലാസ് വിദ്യാർഥി മനാഫ്-സാബിറ ദമ്പതികളുടെ മകൻ മുഹമ്മദ് മാസിൻ എന്നിവരാണ് കാരുണ്യ പ്രവർത്തനത്തിന് ഒപ്പംനിന്ന് വഴികാട്ടികളായത്.
എൻ.എ.വി. അദിനാൻ ചെയർമാനും മുഹമ്മദ് സിനാൻ കൺവീനറും എം. ഇസ്മായിൽ ട്രഷററുമായ കമ്മിറ്റിയാണ് ആംബുലൻസ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.