നഗരപാതയിൽ കൂറ്റൻ മരം കടപുഴകി: ഒഴിവായത് വൻ ദുരന്തം
text_fieldsപയ്യന്നൂർ: പയ്യന്നൂർ പുതിയ ബസ്സ്റ്റാൻഡിന് സമീപം പ്രധാന പാതയിൽ വർഷങ്ങൾ പഴക്കമുള്ള വാകമരം കടപുഴകി. മെയിൻ റോഡിലേക്കാണ് മരം വീണത്. റോഡരികിലെ നിരവധി കടകൾ തകർന്നു. സംഭവം നടന്നത് രാത്രിയിലായതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്. അഗ്നിരക്ഷാസേനയെത്തിയാണ് മരം മുറിച്ചുമാറ്റിയത്.
പകൽസമയങ്ങളിൽ നൂറുകണക്കിന് ആളുകൾ ഉണ്ടാവുന്ന സ്ഥലമാണിത്. സമീപത്ത് ഒരു സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല, റോഡിൽ നൂറുകണക്കിന് വാഹനങ്ങളുമുണ്ടാവും. രാത്രിയായതിനാൽ റോഡും കടകളും വിജനമായിരുന്നു. രാത്രിയിലുണ്ടായ കനത്ത മഴയും സമീപത്ത് ഓവുചാലിന് കുഴിയെടുത്തതുമാണ് മരം കടപുഴകാൻ കാരണമെന്നു കരുതുന്നു.
വ്യാഴാഴ്ച പുലർച്ച രേണ്ടാടെയാണ് സംഭവം. വിവരമറിഞ്ഞ് പയ്യന്നൂരിൽനിെന്നത്തിയ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ക്രെയിനിെൻറ സഹായത്തോടെ നാല് മണിക്കൂറോളം പരിശ്രമിച്ചാണ് മരം മുറിച്ചുമാറ്റിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എം. പ്രേമെൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ സിനോജ്, ലിഗേഷ്, സുധിൻ, ഓഫിസർ ഡ്രൈവർ അജിത്കുമാർ, ഹോംഗാർഡുമാരായ ശ്രീനിവാസൻ പിള്ള, തമ്പാൻ, ഗോവിന്ദൻ എന്നിവരും ചേർന്നാണ് റോഡിൽനിന്ന് മരം നീക്കം ചെയ്ത് ഗതാഗതം സുഖമമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.