Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightവീട്ടുവരാന്തയിൽ...

വീട്ടുവരാന്തയിൽ കിടന്നുറങ്ങിയ അ​ന്ത​ർ​ സം​സ്ഥാ​ന തൊഴിലാളിയെ തെരുവുനായ് കടിച്ചു

text_fields
bookmark_border
വീട്ടുവരാന്തയിൽ കിടന്നുറങ്ങിയ അ​ന്ത​ർ​ സം​സ്ഥാ​ന തൊഴിലാളിയെ തെരുവുനായ് കടിച്ചു
cancel
camera_alt

Representational Image

പ​യ്യ​ന്നൂ​ർ: വീ​ടി​ന്റെ വ​രാ​ന്ത​യി​ൽ കി​ട​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് നേ​രെ തെ​രു​വു​നാ​യു​ടെ അ​ക്ര​മം. എ​ര​മം ശാ​സ്താം​പാ​റ​യി​ൽ താ​മ​സി​ക്കു​ന്ന ര​മേ​ശ് ച​ന്തു​ക്ക​റി​ന്റെ മു​ഖ​ത്താ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് തെ​രു​വ് നാ​യു​ടെ ആ​ക്ര​മ​ണം. ചെ​ങ്ക​ൽ ക്വാ​റി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന എ​ര​മം ശാ​സ്താം​പാ​റ​യി​ൽ താ​മ​സി​ക്കു​ന്ന ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​ണ് ര​മേ​ശ് ച​ന്തു​ക്ക​ർ. ചു​ണ്ടി​നും മീ​ശ​യു​ടെ ഭാ​ഗ​ത്തു​മാ​ണ് ക​ടി​യേ​റ്റ​ത്.

മീ​ശ​യു​ടെ ഭാ​ഗ​ത്ത് ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ണ്ട്. ര​മേ​ശ് ച​ന്തു​ക്ക​ർ പെ​രി​ങ്ങോം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. എ​ര​മം ക​ണ്ണാ​പ്പ​ള്ളി​പൊ​യി​ൽ, ശാ​സ്താം​പാ​റ ഭാ​ഗ​ത്ത് തെ​രു​വു​നാ​യ് ശ​ല്യം വ​ർ​ധി​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​ധി​കൃ​ത​ർ തെ​രു​വു​നാ​യ് പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PayyannurStray DogHomeInterstate workerVerandaKerala News
News Summary - Interstate worker bitten by street dog while sleeping on veranda
Next Story