രണ്ടാമൂഴത്തിൽ രണ്ടാം റാങ്ക് നേടി ഗോകുൽ ഗോവിന്ദ്
text_fieldsപയ്യന്നൂർ: എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ രണ്ടാമൂഴത്തിൽ രണ്ടാം റാങ്ക് നേടി കടന്നപ്പള്ളി കണ്ടോന്താറിലെ ഗോകുൽ ഗോവിന്ദ്. കഴിഞ്ഞ വർഷം 239ാമത് റാങ്ക് നേടിയ ഗോകുലിന് ഇഷ്ട വിഷയമായ ഇലക്ട്രിക്കൽസിൽ പ്രവേശനം ലഭിക്കുമായിരുന്നു.
എന്നാൽ, ഐ.ഐ.ടി പ്രവേശന മോഹം മനസിൽ കൊണ്ടുനടന്ന ഈ മിടുക്കൻ ഇക്കുറി കേരള പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് നേടി ചരിത്രമെഴുതുകയായിരുന്നു. ഏത് കോളജിലും പ്രവേശനം ലഭിക്കുമെങ്കിലും സിവിൽ സർവീസാണ് ഇപ്പോൾ മനസിലുള്ളതെന്ന് ഗോകുൽ പറയുന്നു.
കണ്ടോന്താർ ഇടമന യു.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഗോകുൽ തളിപ്പറമ്പ് ടാഗോർ സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സിയും മതമംഗലം ഗവ. ഹയർ സെക്കൻഡറിയിൽ നിന്ന് പ്ലസ് ടുവും വിജയിച്ചു. രണ്ട് പരീക്ഷകളിലും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. റെയ്ഡ്കോ ഉദ്യോഗസ്ഥൻ ടി.കെ. ഗോവിന്ദൻ നമ്പൂതിരിയുടെയും മാതമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക സുപ്രിയയുടെയും മകനാണ്. എൻജിനീയറിങ് കഴിഞ്ഞ ഗോപിക സഹോദരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.