അധ്യാപകെൻറ വളർത്തു പൂച്ചകളെ കൊന്ന് വീടിന് മുന്നിലിട്ടു
text_fieldsപയ്യന്നൂർ: കരിവെള്ളൂരിൽ വളർത്തുപൂച്ചകളെ കൊന്ന് മുറ്റത്തിട്ടു. കരിവെള്ളൂർ വടക്കെ മണക്കാട്ടാണ് മിണ്ടാപ്രാണികളെ കൊന്ന് വീടിനു മുന്നിലിട്ട ക്രൂര സംഭവം. മാത്തിൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വി.വി. ചന്ദ്രെൻറ വീട്ടിലെ പെൺപൂച്ചയെയും ഒരു മാസം പ്രായമുള്ള മൂന്ന് കുഞ്ഞുങ്ങളെയുമാണ് കൊന്നത്.
തിങ്കളാഴ്ച രാവിലെ 5.45ഓടെ വീടിെൻറ വാതിൽ തുറന്നപ്പോഴാണ് വാതിലിനോട് ചേർന്ന് രണ്ട് പൂച്ചകളെ കണ്ടത്. സൂക്ഷിച്ചു നോക്കിയപ്പോൾ ഒന്നിെൻറ തല വെട്ടിമാറ്റിയതായി കണ്ടെത്തി. ഇതിന് സമീപത്തും വീടിെൻറ ഗേറ്റിലേക്കുള്ള വഴിയിൽ മൂന്നാമത്തേതിനെയും കഴുത്തറുത്തിട്ടതായും കണ്ടെത്തി. തള്ളപ്പൂച്ചയെ വീടിെൻറ പിറകിലായി ശരീരത്തിൽ തിളച്ച വെള്ളമേറ്റ് രോമം കൊഴിഞ്ഞ് ചത്തനിലയിലും കണ്ടെത്തി.
സാമൂഹിക വിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്ന് ചന്ദ്രൻ പയ്യന്നൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുമ്പ് വീടിനുമുന്നിൽ നട്ടുവളർത്തിയ പാഷൻ ഫ്രൂട്ട് മരം കരിഞ്ഞുണങ്ങിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ അടിയിൽനിന്ന് ചില്ലകൾ അറുത്തുമാറ്റിയതായി കണ്ടെത്തിയിരുന്നു. വ്യക്തി വൈരാഗ്യം തീർക്കാൻ ആരോ ചെയ്തതാകാമെന്ന് ചന്ദ്രൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.