പയ്യന്നൂർ നഗരവീഥികൾ അമ്പാടിയാക്കി ശോഭായാത്ര
text_fieldsപയ്യന്നൂർ: നഗരവീഥികളെ അമ്പാടിയാക്കി ബാലഗോകുലം ശോഭായാത്ര. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പയ്യന്നൂരിൽ വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലാണ് വർണാഭമായ ശോഭായാത്ര നടന്നത്. കൊക്കാനിശ്ശേരി കണ്ണങ്ങാട്ട് ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച് തായിനേരി തുളുവന്നൂർ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് സമാപിച്ചു. വാദ്യമേളങ്ങൾക്കൊപ്പം കൃഷ്ണ, ഗോപിക വേഷധാരികളായ നിരവധി കുട്ടികൾ അണിചേർന്നു. രാമന്തളി മണ്ഡലം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ പുന്നക്കടവ് ദുർഗ ഭദ്രകാളി ക്ഷേത്രപരിസരത്തുനിന്ന് ആരംഭിച്ച ശോഭായാത്ര രാമന്തളി തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് സമാപിച്ചു.
ഇരിട്ടി: ഇരിട്ടി മേഖലയിൽ അൻപതോളം കേന്ദ്രങ്ങളിലാണ് ശോഭായാത്രകൾ നടന്നത്. ഇരിട്ടിയിൽ വള്ള്യാടില്‍ നിന്നും ആരംഭിച്ച യമുനാ ശോഭായാത്ര കിഴൂര്‍ ശ്രീമഹാവിഷ്ണു ക്ഷേത്രാങ്കണത്തില്‍നിന്ന് ഗംഗാ ശോഭായാത്രയുമായി ചേര്‍ന്ന് കീഴൂര്‍ വഴി പയഞ്ചേരിമുക്കിലെത്തുകയും തുടർന്ന് പയഞ്ചേരി വായനശാലയില്‍ നിന്നും പുറപ്പെട്ട സരസ്വതി ശോഭായാത്ര കൈരാതികിരാത ക്ഷേത്ര പരിസരത്തുവെച്ച് ഗംഗയുമായി കൂടിച്ചേർന്ന് ഇരിട്ടി ബസ്റ്റാൻഡില്‍ വെച്ച് പെരുമ്പറമ്പ് ലക്ഷ്മി നരസിംഹ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും എത്തിയ ഗോദാവരി ശോഭായാത്രയും, മാടത്തിയില്ന്ന് എത്തിയ കാവേരി ശോഭായാത്രയുമായി ബസ് സ്റ്റാൻഡ് പരിസരത്തു വെച്ച് ഗംഗയില്‍ ലയിച്ച് മഹാശോഭായാത്രയായി കീഴൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രസന്നിധിയില്‍ എത്തിച്ചേർന്നു.
തില്ലങ്കേരിയിൽ കാരക്കുന്ന് കിളക്കകത്ത് ഭഗവതിക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ശോഭായാത്ര പനക്കാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. അയ്യൻകുന്നിലെ വാണിയപ്പാറത്തട്ട് ശ്രീനാരായണ നഗറില്‍ നിന്നും ആരംഭിച്ച ശോഭായാത്ര മതിലു വളപ്പ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു. പായം ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട ഏകലവ്യ ശോഭായാത്ര, വട്ട്യറ സവര്‍ക്കര്‍ നഗറില്‍ നിന്നും പുറപ്പെടുന്ന അര്‍ജ്ജുന ശോഭായാത്രയുമായി കരിയാല്‍ ശ്രീ മുത്തപ്പന് ക്ഷേത്രത്തില്‍ വെച്ച് സംഗമിച്ചു. തുടര്‍ന്ന് പായം ടൗണില്‍ വെച്ച് പയോറയില്‍ നിന്നും തോട്ട്കടവ് വഴി വരുന്ന ശിവാജി ശോഭായാത്രയുമായി സംഗമിച്ച് പായം ശ്രീ ശത്രുഘന ക്ഷേത്രത്തില്‍ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.