കുട്ടികൾക്ക് ഫുട്ബാൾ പരിശീലനവുമായി കുടുംബശ്രീ
text_fieldsപയ്യന്നൂർ: കാൽപന്തുകളിയിൽ ചരിത്രം രചിച്ച താരസാന്നിധ്യമുള്ള കണ്ണൂരിൽ പുതുതലമുറക്ക് പരിശീലനം നൽകാൻ ഒരുങ്ങുകയാണ് കുടുംബശ്രീ. ഈ സാമ്പത്തിക വർഷം ഒമ്പതുകേന്ദ്രങ്ങളിലാണ് പരിശീലനം. 12 മുതൽ 18 വരെ വയസ്സുള്ള ബാലസഭ അംഗങ്ങൾക്കാണ് അവസരം. കാങ്കോൽ ആലപ്പടമ്പ്, നാറാത്ത്, ചെമ്പിലോട്, കുത്തുപറമ്പ്, എരഞ്ഞോളി, ആന്തൂർ, മയ്യിൽ, മട്ടന്നൂർ, കേളകം കുടുംബശ്രീ സി.ഡി.എസുകളാണ് പരിശീലനത്തിനായി െതരഞ്ഞെടുത്തിട്ടുള്ളത്.
ഒരു കേന്ദ്രത്തിൽ 30 കുട്ടികൾ എന്ന രീതിയിൽ 270 പേർക്കാണ് അവസരം. ഇതിെൻറ ഭാഗമായി സെലക്ഷൻ ക്യാമ്പുകൾ പൂർത്തീകരിച്ചു വരുന്നു. മൂന്നുമാസങ്ങളിലായി 24 ക്ലാസുകളാണ് കുട്ടികൾക്ക് ലഭിക്കുക. പരിശീലന സാമഗ്രികൾ, ബാൾ, പരിശീലന ചെലവ് തുടങ്ങിയവ ജില്ല മിഷൻ നൽകും.പരിശീലനം പൂർത്തീകരിച്ചു കഴിയുമ്പോൾ ജില്ലതല ടൂർണമെൻറും സംഘടിപ്പിക്കും. ബാലസോക്കർ 2021 ജില്ലതല ഉദ്ഘാടനം കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ ഏറ്റുകുടുക്ക ഗ്രൗണ്ടിൽ വൈകീട്ട് ടി.ഐ. മധുസൂദനൻ എം.എൽ.എ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് എം.വി. സുനിൽകുമാർ അധ്യക്ഷതവഹിച്ചു. കണ്ണൂർ കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ഡോ.എം. സുർജിത്ത് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. പത്മിനി, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ കെ.ജി. ബിന്ദുമോൾ എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ ടി. ലത സ്വാഗതവും അസി. ജില്ല മിഷൻ കോഒാഡിനേറ്റർ വി.വി. അജിത നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.