Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightലെവൽ ക്രോസ്...

ലെവൽ ക്രോസ് അറ്റകുറ്റപ്പണി; പണം നൽകണമെന്ന് റെയിൽവേ

text_fields
bookmark_border
level cross maintenance;
cancel

പ​യ്യ​ന്നൂ​ർ: റെ​യി​ൽ​വേ ലെ​വ​ൽ ക്രോ​സി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ ഓ​രോ വ​ർ​ഷ​വും അ​ട​ക്കു​ന്ന​ത് 30 ല​ക്ഷ​ത്തോ​ളം രൂ​പ. ഇ​ത് ഒ​ഴി​വാ​ക്കി ത്തര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ ന​ൽ​കി​യ ക​ത്തി​ന് റെ​യി​ൽ​വേ പ​ച്ച​ക്കൊ​ടി കാ​ണി​ച്ചി​ല്ല. റെ​യി​ൽ​വേ മേ​ൽ​പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തു​വ​രെ തു​ക ന​ൽ​കി​യേ പ​റ്റൂ എ​ന്ന​റി​യി​ച്ച് മ​റു​പ​ടി​യും ന​ൽ​കി റെ​യി​ൽ​വേ.

എ​ല്ലാ വ​ർ​ഷ​വും ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ക്കു​ന്ന​ത് ന​ഗ​ര​സ​ഭ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​തി​നാ​ൽ തു​ക ഈ​ടാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നാ​വി​ക അ​ക്കാ​ദ​മി​യെ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ് എ​ന്ന നി​ല​യി​ൽ മേ​ൽ​പാ​ലം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ പാ​ല​ക്കാ​ട് ദ​ക്ഷി​ണ ​റെ​യി​ൽ​വേ​ക്ക് ക​ത്ത് ന​ൽ​കി​യ​ത്.

റെ​യി​ൽ​വേ പോ​ളി​സി പ്ര​കാ​രം മെ​യി​ന്റ​ന​ൻ​സ് ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും മേ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ന്ന​തി​നും ഈ ​രീ​തി​യി​ൽ തു​ക ഒ​ടു​ക്കേ​ണ്ട​താ​ണെ​ന്നും റെ​യി​ൽ​വേ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി. മേ​ൽ വ്യ​വ​സ്ഥ അം​ഗീ​ക​രി​ച്ചു​ള്ള സ​മ്മ​ത​പ​ത്രം ല​ഭ്യ​മാ​കു​ന്നമു​റ​ക്ക് മേ​ൽപാ​ലം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ന​ഗ​ര​സ​ഭ ഇ​തു​വ​രെ റെ​യി​ൽ​വേ​ക്ക് അ​ട​ച്ച​ത് അ​ഞ്ചു കോ​ടി​യി​ലേ​റെ​യാ​ണ്. അ​ര​നൂ​റ്റാ​ണ്ട് മു​മ്പ് അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ജ​ന​കീ​യ താ​ൽ​പ​ര്യം പ​രി​ഗ​ണി​ച്ച് റെ​യി​ൽ​വേ​യു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​റാ​ണ് ന​ഗ​ര​സ​ഭ​ക്ക് വ​ൻ ബാ​ധ്യ​ത​യാ​യി മാ​റി​യ​ത്. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷം ലെ​വ​ൽ ക്രോ​സ് മെ​യി​ന്റ​ന​ൻ​സ് ഇ​ന​ത്തി​ൽ 27,63,508 രൂ​പ അ​ട​ക്കു​ന്ന​തി​നാ​ണ് റെ​യി​ൽ​വേ പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ ന​ഗ​ര​സ​ഭ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.​ഇ​ത​ട​ക്കു​ക​യും ചെ​യ്തു.

59 വ​ർ​ഷം മു​മ്പ് 1964ൽ ​രാ​മ​ന്ത​ളി, കു​ന്ന​രു തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ പ​യ്യ​ന്നൂ​രി​ലേ​ക്ക് വ​രാ​നും തി​രി​ച്ചു പോ​കു​വാ​നും ക​ല്ലേ​റ്റും​ക​ട​വി​ലെ ക​ട​ത്ത് തോ​ണി​യെ​യാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. പ​യ്യ​ന്നൂ​രി​ൽ ക​ണ്ട​ങ്കാ​ളി റോ​ഡ് വ​ഴി​യാ​ണ് സാ​ധ​ന​ങ്ങ​ളും മ​റ്റും കൊ​ണ്ടു പോ​യി​രു​ന്ന​ത്. റെ​യി​ൽ​വേ ലൈ​നി​ന് സ​മീ​പം റോ​ഡ് അ​വ​സാ​നി​ച്ചി​രു​ന്ന​തി​നാ​ൽ ത​ല​ച്ചു​മ​ടാ​യാ​ണ് സാ​ധ​ന​ങ്ങ​ൾ ക​ട​വി​ലേ​ക്ക് കൊ​ണ്ട് പോ​യി​രു​ന്ന​ത്.

ജ​ന​ങ്ങ​ളു​ടെ പ്ര​യാ​സ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​വി​ടെ കാ​വ​ൽ​ക്കാ​ര​നു​ള്ള റെ​യി​ൽ​വേ ഗേ​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി റെ​യി​ൽ​വേ​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ചെ​ല​വ് വ​ഹി​ക്കാ​മെ​ങ്കി​ൽ ലെ​വ​ൽ ക്രോ​സ് അ​നു​വ​ദി​ക്കാ​മെ​ന്നും വ​ർ​ഷ​ത്തി​ൽ ര​ണ്ടാ​യി​ര​ത്തി​ൽ താ​ഴെ മാ​ത്ര​മേ ന​ൽ​കേ​ണ്ട​തു​ള്ളൂ എ​ന്ന് റെ​യി​ൽ​വേ അ​റി​യി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് സ​മ്മ​തം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​താ​ണ് ഇ​പ്പോ​ൾ ന​ഗ​ര​സ​ഭ​ക്ക് ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലെ​ത്തി​ച്ചി​ട്ടു​ള്ള​ത്. വ​ർ​ഷ​ങ്ങ​ൾ ക​ഴി​യു​ന്തോ​റും ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും കൂ​ടി വ​രു​ന്ന​തി​ന​നു​സ​രി​ച്ച് റെ​യി​ൽ​വേ ആ​വ​ശ്യ​പ്പെ​ടു​ന്ന തു​ക​യും കൂ​ടി. ക​ഴി​ഞ്ഞ വ​ർ​ഷം27,11,907 രൂ​പ​യാ​ണ് ന​ഗ​ര​സ​ഭ ന​ൽ​കി​യ​ത്. അ​തേ സ​മ​യം ആ​റ് വ​ർ​ഷം മു​മ്പ് റെ​യി​ൽ​വേ​ക്ക് ന​ൽ​കേ​ണ്ടി വ​ന്ന​ത് 11 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​യി​രു​ന്നു. പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഗേ​റ്റ് അ​ട​ച്ചി​ടു​മെ​ന്ന ഭീ​ഷ​ണി​ക്ക് മു​ന്നി​ൽ വ​ർ​ധി​ച്ച തു​ക വ​ർ​ഷം തോ​റും ന​ഗ​ര​സ​ഭ റെ​യി​ൽ​വേ​ക്ക് ന​ൽ​കി വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Railwayslevel cross maintenance
News Summary - level cross maintenance; Railways to pay
Next Story