ട്രെയിനിൽനിന്ന് വീണ് വലതുകാൽ അറ്റു; ബന്ധുക്കളെ കാത്ത് ഹരിഹരസുതൻ
text_fieldsപയ്യന്നൂർ: തീവണ്ടിയിൽനിന്ന് വീണ് ഗുരുതര പരിക്കുകളോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മധ്യവയസ്കൻ ബന്ധുക്കളെ തേടുന്നു.
ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശി ഹരിഹരസുതനെ (52) തേടിയാണ് വിവരങ്ങൾ വിളിച്ചു പറഞ്ഞിട്ടും ബന്ധുക്കളാരും എത്താത്തത്. കഴിഞ്ഞ 31ന് കാഞ്ഞങ്ങാട് റെയിൽവേസ്റ്റേഷനിൽ വെച്ചാണ് ഇയാൾക്ക് അപകടം സംഭവിച്ചത്.
മംഗളൂരു ഭാഗത്തേക്കുള്ള മംഗള എക്സ്പ്രസിൽ കയറുന്നതിനിടെ പ്ലാറ്റ്ഫോമിൽ നിന്ന് താഴേക്കു വീഴുകയായിരുന്നു. അപകടത്തിൽ വലതുകാൽ അറ്റുപോയിരുന്നു. തീവണ്ടിക്കും പ്ലാറ്റ് ഫോമിനുമിടയിൽപെട്ടാണ് കാൽ അറ്റത്.
ഉടൻ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്കുശേഷമാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. കാഞ്ഞങ്ങാട്ടെ അഗ്നിരക്ഷാസേന, സിവിൽ ഡിഫൻസ് വളൻറിയർമാർ എന്നിവരാണ് ജില്ല ആശുപത്രിയിലെത്തിച്ചത്. അറ്റുപോയ കാൽ ആശുപത്രിയിലെത്തിച്ചെങ്കിലും തുന്നിച്ചേർക്കാനായില്ല.
പരിക്ക് ഗുരുതരമായതിനാൽ ബന്ധുക്കൾ എത്താത്തത് ആശുപത്രി അധികൃതർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. മാത്രമല്ല, പരിചരണത്തിന് ആളില്ലാത്തതും ദുരിതമാവുന്നു. വീട്ടിൽ പ്രായമുള്ള മാതാപിതാക്കൾ മാത്രമുള്ളതിനാലാണ് ബന്ധുക്കൾ എത്താത്തതെന്നാണ് ഹരിഹരസുതൻ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.