കൈകോർക്കാം; മനോജ്കുമാറിന്റെ ചികിത്സക്കായി
text_fieldsപയ്യന്നൂർ: കെട്ടിടത്തിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ കുടുംബനാഥനെ സഹായിക്കാൻ നാട് കൈകോർക്കുന്നു.
പയ്യന്നൂർ നഗരസഭയിൽ അന്നുർ കിഴക്കെകൊവ്വലിൽ താമസിക്കുന്ന മനോജ് കുമാറാണ്(54) ജോലിക്കിടയിൽ കെട്ടിടത്തിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. തുടർ ചികിത്സക്ക് എട്ടു ലക്ഷത്തോളം രൂപ ചികിത്സ ചെലവ് വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
നിർധന കുടുംബത്തിന് ഈ തുക താങ്ങാനാവില്ല. ആയതിനാൽ മനോജ് കുമാറിന്റെ ചികിത്സക്ക് അന്നൂരിൽ നഗരസഭാംഗം എ. രുപേഷ് ചെയർമാനും പറമ്പത്ത് രവി കൺവീനറും കെ. നാരായണൻ ട്രഷറുമായി സഹായ കമ്മിറ്റി രുപവത്കരിച്ച് പ്രവർത്തിച്ചു വരുകയാണ്.
സഹായമെത്തിക്കാൻ കേരള ബാങ്ക് പയ്യന്നൂർ സായഹ്ന ശാഖയിൽ അക്കൗണ്ട് തുടങ്ങിയതായി ചെയർമാൻ അറിയിച്ചു.
അക്കൗണ്ട് നമ്പർ:
176312801200139,
IFSC KSBK0001763, G PAY No. 8891277392, 9539730705.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.