കരിവെള്ളൂർ സമരത്തിന് ചുമർചിത്ര ഭാഷ്യം
text_fieldsപയ്യന്നൂർ: കരിവെള്ളൂർ നെല്ലെടുപ്പ് സമരവും പയ്യന്നൂരിന്റെ പൈതൃകവും ചുമർചിത്രത്തിൽ. സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ് നേടിയ ചുമർ ചിത്രകലാകാരി അമിത തായമ്പത്തിന്റെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പിലാണ്, ചരിത്രത്തിൽ ഇടംനേടിയ പോരാട്ടവും സാംസ്കാരിക പൈതൃകവും ചുമർചിത്രത്തിൽ പുനർജനിച്ചത്.
അമിതയുടെ നേതൃത്വത്തിൽ പയ്യന്നൂർ, കാനായി സെന്ററുകളിലെ പഠിതാക്കൾ ചെയ്ത ചിത്രം പയ്യന്നൂർ നഗരസഭക്ക് കൈമാറി. എല്ലാവരും അംഗനമാർ എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
കരിവെള്ളൂർ നെല്ലെടുപ്പ് സമരത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ആശയം തിരഞ്ഞെടുത്തതെന്ന് കലാകാരികൾ പറയുന്നു. കേരളത്തിൽ ആദ്യമായാണ് കലാപം കാൻവാസിൽ ചിത്രീകരിക്കുന്നത്. നാലുമീറ്റർ നീളത്തിലുള്ള ചിത്രം നഗരസഭ ഓഫിസിൽ കാഴ്ചയുടെ വിരുന്നൊരുക്കും.
ചെയർപേഴ്സൻ കെ.വി. ലളിത ചിത്രം ഏറ്റുവാങ്ങി. വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. കരിവെള്ളൂർ മുരളി മുഖ്യാതിഥിയായി. പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയർപേഴ്സൻ നിർവഹിച്ചു. സ്ഥിരം സമിതി ചെയർമാന്മാരായ വി. ബാലൻ, സി. ജയ, ടി.പി. സമീറ, സെക്രട്ടറി എം.കെ. ഗിരീഷ്, സൂപ്രണ്ട് ഹരിപ്രസാദ്, ആന്റണി, അമിത തായമ്പത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.