രക്തം വേണോ; ആപ്പിൽ ക്ലിക്ക് ചെയ്യൂ..
text_fieldsപയ്യന്നൂർ: ആർക്കെങ്കിലും രക്തം വേണമെങ്കിൽ പെരുമ്പക്കാർക്കിനി ഫോൺ ചെയ്തും വണ്ടിയോടിച്ചും സമയം കളയേണ്ട. ഫോണിലെ ആപ്പിൽ ഒന്ന് ക്ലിക് ചെയ്താൽ മതി, രക്തദാതാക്കൾ നിങ്ങളെ തേടിയെത്തിയിരിക്കും. പയ്യന്നൂർ പെരുമ്പയിലെ സുഹൃദ് കൂട്ടായ്മയാണ് രക്തദാനത്തിനായി പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കി ജീവകാരുണ്യ പ്രവർത്തനത്തിൽ പുതിയ മാതൃകയായത്.
അത്യാവശ്യ ഘട്ടത്തിൽ രക്തം വേണ്ടിവരുമ്പോൾ ബുദ്ധിമുട്ടുന്നവരെ സഹായിക്കുക എന്നതാണ് പുതിയ ആപ്ലിക്കേഷന്റെ ലക്ഷ്യമെന്ന് സുഹൃദ് സംഘം പറയുന്നു. സുഹൃത്തുക്കളായ ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയായ യുവേഴ്സ് പെരുമ്പയാണ് ആപ് പുറത്തിറക്കിയത്. നിങ്ങളുടെ രക്തം (yoursblood) എന്നാണ് ആപ്പിന്റെ പേര്. ആപ് സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭ്യമാണ്.
Yoursblood ആപ്ലിക്കേഷൻ ഔദ്യോഗിക ലോഞ്ചിങ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. രക്തം ആവശ്യമുള്ളവർക്ക് ആപ്ലിക്കേഷൻ മുഖേന ദാതാക്കളുമായി നേരിട്ട് ബന്ധപ്പെട്ട് രക്തം ലഭ്യമാകാനുള്ള സാഹചര്യം ഉണ്ടാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഭാവിയിൽ ഓരോ ആശുപത്രിയിലും ആപ്ലിക്കേഷന്റെ ക്യു.ആർ കോഡ് സ്ഥാപിച്ച് അതിലൂടെ ആപ്ലിക്കേഷൻ ഉപയോഗിക്കാനുള്ള സംവിധാനവും ആലോചനയിലാണ്.
ലിങ്ക് ഇങ്ങനെ: പ്ലേ സ്റ്റോർ: https://play.google.com/store/apps/details?id=com.perumba.yours_blood ആപ് സ്റ്റോർ: https://apps.apple.com/in/app/yoursbloodapp/id1604904878
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.