ജാതി സർട്ടിഫിക്കറ്റിെൻറ പേരിൽ നഴ്സിങ് പ്രവേശനം തുലാസിൽ; ഇവർ ചോദിക്കുന്നു, ഇത് എജ്ജാതി നിയമം?
text_fieldsപയ്യന്നൂർ: 30 കൊല്ലത്തിലധികമായി കണ്ണൂർ ജില്ലയിലെ പലസ്ഥലത്തുമായി താമസിച്ച് മത്സ്യബന്ധനം നടത്തിവരുന്ന കർണാടക സ്വദേശിയുടെ മകളുടെ ഉപരിപഠനത്തിന് ജാതി വില്ലനാവുന്നു. കർണാടക കാർവാർ സ്വദേശി ശ്രീമന്ദ് ഗോവിന്ദെൻറ മകൾ മീന ശ്രീമന്ദിനാണ് ഈ ദുരനുഭവം.
ശ്രീമന്ദ് ഗോവിന്ദനും കുടുംബവും കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ കണ്ടോന്താറിലാണ് താമസിച്ചുവരുന്നത്. മക്കളായ മീനയും അഞ്ജലിയും വിദ്യാഭ്യാസം നടത്തിവന്നത് ഇവിടെയാണ്. മീന ഒന്നുമുതൽ അഞ്ചുവരെ സെൻറ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയത്തിലും അഞ്ചുമുതൽ 10 വരെ പയ്യന്നൂർ സെൻറ് മേരീസിലും പ്ലസ്ടു മാതമംഗലം ഹയർ സെക്കൻഡറിയിലുമാണ് പഠിച്ചത്.
93 ശതമാനം മാർക്കുവാങ്ങി പാസായ മീന ശ്രീമന്ദ് എൽ.ബി.എസ് വഴി ബി.എസ്സി നഴ്സിങ്ങിന് അപേക്ഷ നൽകിയപ്പോഴാണ് ജാതി വില്ലനായത്. ഇവരുടെ കാർവാറിലെ ഡുഗ്രി ഖരാസിയ എന്ന സമുദായത്തെ നിയമപരമായി അംഗീകരിക്കിെല്ലന്നാണ് അധികൃതരുടെ നിലപാടെന്ന് ഇവർ പറയുന്നു. ഇതേത്തുടർന്ന് ഈയടുത്ത ദിവസം അപേക്ഷ തിരസ്കരിക്കുകയായിരുന്നു. എന്നാൽ, വൺ ഇന്ത്യ വൺ റേഷൻ എന്നതിെൻറ പേരിൽ ഇൗ കുടുംബത്തിന് കർണാടകയിലെ റേഷൻ കാർഡ് ഉപയോഗിച്ച് റേഷൻ ലഭിക്കുന്നുണ്ട്.
ജാതിയുടെ നിരർഥകതക്കെതിരെ കാമ്പയിനുകൾ നടക്കുമ്പോഴും ജാതികാരണം വിദ്യ നിഷേധിക്കപ്പെടുന്നത് നീതിനിഷേധമാണെന്ന് നാട്ടുകാർ പറയുന്നു. ഇതിനെതിരെ സ്ഥലം എം.പി, എം.എൽ.എ, മുഖ്യമന്ത്രി, കലക്ടർ, തഹസിൽദാർ എന്നിവർക്ക് പരാതി നൽകാനൊരുങ്ങുകയാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.