Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightനാടുകാണാനില്ല...

നാടുകാണാനില്ല ഇക്കുറിയും ഓണത്താർ

text_fields
bookmark_border
നാടുകാണാനില്ല ഇക്കുറിയും ഓണത്താർ
cancel
camera_alt

ഓണത്താർ (ഫയൽ ചിത്രം)

പ​യ്യ​ന്നൂ​ർ: സൂ​ര്യ​പ്ര​കാ​ശം ക​ട​ന്നു​വ​രാ​ത്ത, കാ​ക്ക ക​ണ്ണു തു​റ​ക്കാ​ത്ത ക​ർ​ക്ക​ട​കം ഭീ​തി​യു​ടെ​യും വ​റു​തി​യു​ടെ​യും കാ​ല​മാ​യി​രു​ന്നു പ​ണ്ട്. മ​നു​ഷ്യ മ​ന​സ്സി​നെ ബാ​ധി​ക്കു​ന്ന ഭീ​തി​യ​ക​റ്റി​യി​രു​ന്ന​ത് വീ​ട്ടു​മു​റ്റ​ത്ത് അ​നു​ഗ്ര​ഹം ചൊ​രി​ഞ്ഞെ​ത്തു​ന്ന തെ​യ്യ​ക്കോ​ല​ങ്ങ​ളാ​യി​രു​ന്നു. ഒ​പ്പം മ​ഴ​യോ​ടൊ​പ്പം വി​രു​ന്നെ​ത്തു​ന്ന രോ​ഗ​ങ്ങ​ളെ അ​ക​റ്റു​മെ​ന്ന വി​ശ്വാ​സ​വും ക​ർ​ക്ക​ട​ക​ത്തെ​യ്യ​ങ്ങ​ൾ​ക്ക് ഗ്രാ​മീ​ണ​രു​ടെ മ​ന​സ്സി​ൽ ഇ​ടം ല​ഭി​ക്കാ​ൻ കാ​ര​ണ​മാ​യി. എ​ന്നാ​ൽ, കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ടാം വ​ർ​ഷ​വും മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​യ്യ​ക്കോ​ല​ങ്ങ​ൾ മു​ട​ങ്ങി.

ക​ർ​ക്ക​ട​ക​ത്തി​ൽ വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന കു​ട്ടി​ത്തെ​യ്യ​ങ്ങ​ൾ ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലെ ഗ്രാ​മീ​ണ ജീ​വി​ത​ത്തി​െൻറ ഭാ​ഗ​മാ​യി​രു​ന്നു. ക​ർ​ക്ക​ട​കം, ചി​ങ്ങം മാ​സ​ങ്ങ​ളി​ലാ​യി മൂ​ന്നു തെ​യ്യ​ങ്ങ​ളാ​ണ് പ​തി​വ്. ഇ​തി​ൽ ആ​ടി​വേ​ട​നും ക​ർ​ക്ക​ട​കോ​ത്തി​യു​മാ​ണ് ക​ർ​ക്ക​ട​ക​ത്തെ​യ്യ​ങ്ങ​ൾ. വേ​ട​രൂ​പം ധ​രി​ച്ചെ​ത്തു​ന്ന ശി​വ​നാ​ണ് ആ​ടി​വേ​ട​ൻ എ​ന്നാ​ണ് സ​ങ്ക​ൽ​പം. മ​ല​യ സ​മു​ദാ​യ​ക്കാ​രി​ലെ ചെ​റി​യ കു​ട്ടി​ക​ളാ​യി​രി​ക്കും കോ​ല​ധാ​രി​ക​ൾ. മു​തി​ർ​ന്ന​വ​ർ ചെ​ണ്ട​യു​മാ​യി കൂ​ടെ​യു​ണ്ടാ​വും. മ​ണി​മു​ഴ​ക്കി വി​ല്ല​ണി​ഞ്ഞ് വീ​ട്ടു​മു​റ്റ​ത്ത് എ​ത്തു​ന്ന വേ​ട​ൻ പ്ര​ത്യേ​ക താ​ള​ത്തി​ൽ നൃ​ത്തം ചെ​യ്യു​ന്നു. ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ മ​ഹേ​ശ്വ​ര​ൻ വേ​ട​രൂ​പം ധ​രി​ച്ച​തി​െൻറ ക​ഥ തോ​റ്റം​പാ​ട്ടാ​യി മു​തി​ർ​ന്ന​വ​ർ പാ​ടും. നൃ​ത്തം ക​ഴി​യു​ന്ന​തോ​ടെ വീ​ട്ടു​കാ​ർ ഗു​രു​തി​യു​ഴി​ഞ്ഞ് മ​റി​ച്ച് വീ​ട്ടി​ലെ ജ്യേ​ഷ്ഠ​യെ പു​റ​ത്താ​ക്കി ഐ​ശ്വ​ര്യ​ത്തെ കു​ടി​യി​രു​ത്തും.

വ​ണ്ണാ​ൻ സ​മു​ദാ​യ​മാ​ണ് ക​ർ​ക്ക​ട​കോ​ത്തി തെ​യ്യം കെ​ട്ടാ​റു​ള്ള​ത്. ഉ​ച്ചാ​ട​ന ദേ​വ​ത എ​ന്ന​പോ​ലെ ത​ന്നെ ധ​ന​ധാ​ന്യ​സ​മൃ​ദ്ധി​ക്കും ക​ന്നു​കാ​ലി സ​മ്പ​ത്തി​നും കാ​ര​ണി​യാ​യ പാ​ർ​വ​തി​യാ​ണ​ത്രെ ഈ ​തെ​യ്യം. ചി​ങ്ങ​മാ​സ​ത്തി​ലെ തി​രു​വോ​ണ​ത്തി​നു വീ​ടു​ക​ളി​ലെ​ത്തു​ന്ന തെ​യ്യ​മാ​ണ് ഓ​ണ​ത്താ​ർ. വ​ണ്ണാ​ൻ സ​മു​ദാ​യം ത​ന്നെ​യാ​ണ് ഈ ​തെ​യ്യ​വും കെ​ട്ടി​യാ​ടു​ന്ന​ത്. കേ​ര​ളം കാ​ണാ​നെ​ത്തു​ന്ന മ​ഹാ​ബ​ലി​യാ​ണ​ത്രെ ഓ​ണ​ത്താ​ർ.

കാ​ലം മാ​റി​യ​തോ​ടെ ഈ ​തെ​യ്യ​ങ്ങ​ൾ ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. കോ​വി​ഡ് വ​ന്ന​തോ​ടെ ഇ​വ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​വു​ക​യാ​ണ്. വി​ര​ലി​ലെ​ണ്ണാ​വു​ന്ന അ​പൂ​ർ​വം പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഈ ​തെ​യ്യ​ക്കോ​ല​ങ്ങ​ൾ ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്.

പ​ണ്ടു​കാ​ല​ത്ത് തെ​യ്യം ക​ലാ​കാ​ര​ന്മാ​രു​ടെ കു​ടും​ബ​ത്തി​ലെ പു​തി​യ ത​ല​മു​റ​യു​ടെ ക​ല​യി​ലേ​ക്കു​ള്ള തു​ട​ക്ക​മാ​ണ് കു​ട്ടി​ത്തെ​യ്യ​ങ്ങ​ൾ. ഈ ​പ്രാ​ഥ​മി​ക പാ​ഠ​ത്തി​ൽ നി​ന്നാ​ണ് ക​ലാ​കാ​ര​ൻ പി​റ​ക്കു​ന്ന​ത്. ഒ​പ്പം തെ​യ്യം ക​ല ഉ​പ​ജീ​വ​ന​മാ​ക്കി​യ​വ​രു​ടെ പ​ഞ്ഞ​മാ​സ​ങ്ങ​ളി​ലെ പ​ട്ടി​ണി​യ​ക​റ്റാ​ൻ ക​ർ​ക്ക​ട​ക​ത്തെ​യ്യ​ങ്ങ​ൾ സ​ഹാ​യി​ക്കു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onathar
News Summary - Onathar will not be seen again this year
Next Story