ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ....
text_fieldsപയ്യന്നൂർ: ഒരുമയുടെ ചീരപ്പാടത്തിൽ വിയർപ്പിന്റെ വില കൊയ്ത് ഒരു ഗ്രാമം. ചെറുതാഴം പഞ്ചായത്തിലെ പട്ടേരിച്ചാൽ ചീരപ്പാടമാണ് കർഷക കൂട്ടായ്മയുടെയും ഒത്തൊരുമയുടെയും കഠിനാധ്വാനത്തിന്റെയും കാർഷിക വിജയം കൊയ്യുന്നത്.
കഴിഞ്ഞ നാലു വർഷമായി ചീരക്കൃഷിയിൽ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് പട്ടേരിച്ചാൽ. തീർത്തും ജൈവികമായി വിളയിച്ചെടുക്കുന്ന ചീരവാങ്ങാൻ പാടത്തുതന്നെ കൂട്ടം കൂട്ടമായി ആളുകൾ ഒഴുകിയെത്തുകയാണ് പതിവ്. തീർന്നില്ല, ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ... കവി പി.കെ. ഗോപിയുടെ നാടൻ ശീലുള്ള പാട്ടുകളും ചീര വയലിൽ കേൾക്കാം.
പാടത്ത് സ്ഥാപിച്ച റേഡിയോയിൽ നിന്നുള്ള കർണാനന്ദകരമായ ഗാനങ്ങൾ കർഷകർക്കും കൃഷിക്കും അതുപോലെ സന്ദർശകർക്കും ഒരുപോലെ കുളിർമ പകരുന്നു എന്നതും ഈ പാടത്തിന്റെ മാത്രം പ്രത്യേകത.
ഇതിനകം കർഷക മനസ്സുകളിൽ മാത്രമല്ല, നാടിന്റെയും ശ്രദ്ധനേടിയ പട്ടേരിച്ചാൽ മാതൃക തുടരാൻ തന്നെയാണ് കർഷകരുടെ തീരുമാനം. ഒപ്പം സ്വന്തം ഗ്രാമത്തിന് വിഷ രഹിതവും ജൈവികമായതുമായ ഇലക്കറി നൽകുന്നതിലുള്ള ചാരിതാർഥ്യവും ഈ കർഷക കൂട്ടായ്മക്ക് സ്വന്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.