ടൗണിൽ വരുന്നവർ മൂക്കുപൊത്തണം
text_fieldsപയ്യന്നൂർ: ടൗണിൽ വരുന്നവർ ശ്രദ്ധിക്കുക, മൂക്ക് പൊത്തണം. മലയോരത്തേക്കുള്ള കവാടമായ മാതമംഗലം ടൗണിനാണ് ഈ ദുർഗതി. ടൗണിന്റെ ഹൃദയഭാഗത്തെ കംഫർട്ട് സ്റ്റേഷന്റെ ടാങ്ക് പൊട്ടിയൊലിക്കുന്നതാണ് ദുർഗന്ധപൂരിതമാക്കുന്നത്. എരമം കുറ്റൂർ പഞ്ചായത്തിതിലെ പ്രധാന ടൗണാണ് മാതമംഗലം. ടൗണിനു മധ്യത്തിലെ പഞ്ചായത്ത് ഓഫിസിനു സമീപത്തെ കംഫർട്ട് സ്റ്റേഷനാണ് പൊട്ടിയൊലിക്കുന്നത്.
പഞ്ചായത്തിലെത്തുന്നവർക്കും ജീവനക്കാർക്കും മൂക്കുപൊത്താതെ കഴിച്ചുകൂട്ടാനാവാത്ത സ്ഥിതിയാണ്. സമീപത്തെ വ്യാപാരികളും ദുരിതത്തിലാണ്. പഞ്ചായത്ത് ഓഫിസും ടൗണും മാത്രമല്ല, കുഞ്ഞുങ്ങൾ പഠിക്കാനെത്തുന്ന അംഗൻവാടിയും കംഫർട്ട് സ്റ്റേഷന് സമീപത്താണ്.
മലിനജലം കെട്ടിക്കിടക്കുന്നതിലൂടെ കൊതുകുകൾ പെരുകാൻ കാരണമാവുന്നുവെന്നും സമീപവാസികൾ പറയുന്നു. മുൻ പയ്യന്നൂർ എം.എൽ.എ പി.കെ. ശ്രീമതിയുടെ വികസന പദ്ധതിയിലുൾപ്പെടുത്തി 2008 -09 സാമ്പത്തിക വർഷത്തിൽ മൂന്നര ലക്ഷം ചെലവിലാണ് കംഫർട്ട് സ്റ്റേഷൻ സ്ഥാപിച്ചത്.
വാഹനം കയറിയതാണ് സ്ലാബ് പൊട്ടാൻ കാരണം. പൊട്ടിയ സ്ലാബ് മാറ്റുകയും സ്റ്റേഷൻ പുതുക്കിപ്പണിയുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.