പി. ജയരാജെൻറ ആരോഗ്യ നിലയിൽ പുരോഗതി
text_fieldsപയ്യന്നൂർ: കോവിഡ് ബാധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന സമിതി അംഗവുമായ പി. ജയരാജെൻറ ആരോഗ്യ നിലയിൽ കൂടുതൽ പുരോഗതിയുണ്ടായതായി മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. ന്യൂമോണിയയുടെ തുടക്കം പരിശോധനയിൽ വ്യക്തമായതിനാൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി.
രക്തത്തിലെ ഓക്സിജെൻറ അളവും രക്തസമ്മർദവും സാധാരണനിലയിൽ തുടരുന്നത് ആശ്വാസകരമാണ്. ഹൃദയസംബന്ധമായ പരിശോധന നടത്തി മരുന്നുകൾ തുടരാൻ തീരുമാനിച്ചു. നാലുതവണ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞയാൾ എന്നതിനാലും കോവിഡ് ന്യൂമോണിയയുടെ തുടക്കം പരിശാധനയിൽ വ്യക്തമായിട്ടുള്ളതിനാലും അദ്ദേഹത്തിെൻറ ചികിത്സ ഐ.സി.യുവിൽ തുടരുന്നതിന് മെഡിക്കൽ ബോർഡ് തീരുമാനിച്ചതായും ചെയർമാൻ ഡോ.കെ. അജയകുമാറും കൺവീനർ ഡോ.കെ. സുദീപും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.