കെ. റെയിലിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ഇന്ന് പയ്യന്നൂരിൽ ജനകീയ കൺവെൻഷൻ
text_fieldsപയ്യന്നൂർ: നിർദിഷ്ട കെ റെയിൽ പദ്ധതിക്കെതിരെ പയ്യന്നൂരിൽ രൂപവത്കരിച്ച കെ റെയിൽ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ സമരപരിപാടികൾക്ക് രൂപംനൽകാൻ ബുധനാഴ്ച ജനകീയ കൺവെൻഷൻ നടക്കും.
രാവിലെ 10.30ന് പയ്യന്നൂർ ഗാന്ധി പാർക്കിൽ പ്രമുഖ സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. പ്രശാന്ത്ഭൂഷൺ ഉദ്ഘാടനം ചെയ്യും. കെ റെയിൽ വിരുദ്ധ സമിതി സംസഥാന കൺവീനർ എസ്. രാജീവൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ കേന്ദ്ര നിർവാഹക സമിതി അംഗവും പരിസ്ഥിതി പ്രവർത്തകനുമായ വി.ടി. നാസർ, ഇ.എ.വി. നമ്പൂതിരി (യുവകലാസാഹിതി), കെ.സി. ഉമേഷ്ബാബു, ഡോ. ഡി. സുരേന്ദ്രനാഥ്, കെ. രാമചന്ദ്രൻ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ തുടങ്ങി പരിസ്ഥിതി, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖരും വിവിധ രാഷ്ട്രീയ- സാമൂഹിക സംഘടനാപ്രതിനിധികളും സംബന്ധിക്കും.
കെ റെയിൽ പദ്ധതിക്കെതിരെ സമരപരിപാടികൾ കൺവെൻഷനിൽ ആസൂത്രണം ചെയും. പ്രചാരണത്തിെൻറ ഭാഗമായി നടന്ന വാഹനജാഥ പയ്യന്നൂർ ഗാന്ധി പാർക്കിൽ ഗാന്ധിപ്രതിമക്ക് മുന്നിൽനിന്ന് കെ റെയിൽ പ്രതിരോധസമിതി ചെയർമാൻ ടി.പി. പത്മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൺവീനർ വി.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ. സുബ്രഹ്മണ്യൻ, അപ്പുക്കുട്ടൻ കാരയിൽ, വിനോദ്കുമാർ രാമന്തളി, കെ. രാജീവ് കുമാർ, സരള എടവലത്ത്, കെ.സി. ഹരിദാസൻ എന്നിവർ സംസാരിച്ചു. പ്രചാരണജാഥ പയ്യന്നൂർ, കുഞ്ഞിമംഗലം, രാമന്തളി, തൃക്കരിപ്പൂർ, പിലിക്കോട്, കരിവെള്ളൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.