നേതാക്കളാൽ സമ്പന്നം, ഉണ്ണി കാനായിയുടെ പണിപ്പുര
text_fieldsപയ്യന്നൂർ: പാവങ്ങളുടെ പടത്തലവൻ എ.കെ. ഗോപാലൻ, കമ്യൂണിസ്റ്റ് ആചാര്യൻ ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട്, സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ, മുൻ മന്ത്രി ആർ. ബാലകൃഷ്ണ പിള്ള, ജനപ്രിയ ഗായകൻ എസ്.പി.ബി... പട്ടിക ഇനിയും നീളും. ശിൽപി ഉണ്ണി കാനായിയുടെ പണിപ്പുരയാണ് കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച നേതാക്കളുടെയും സാംസ്കാരിക പ്രവർത്തകരുടെയും മുഖങ്ങൾകൊണ്ട് സമ്പന്നമാകുന്നത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഈ ശിൽപങ്ങൾ കാഴ്ചയുടെ വിരുന്നൊരുക്കും. ഇ.എം.എസിന്റെയും എ.കെ.ജിയുടെയും കൊടിയേരിയുടെയും അർധകായ ഫൈബർ ഗ്ലാസ് ശിൽപമാണെങ്കിൽ മറ്റു മൂന്നു പ്രതിമകളും പൂർണമായാണ് നിർമിക്കുന്നത്.
എ.കെ.ജി, ഇ.എം.എസ്, കൊടിയേരി ശിൽപങ്ങൾക്ക് മൂന്നരയടി ഉയരമുണ്ട്. മൂന്നു മാസമെടുത്താണ് ഒരുക്കിയത്. അനന്തപുരിയിലേക്കാണ് മൂന്നു ശിൽപങ്ങളും എന്നതും മറ്റൊരു പ്രത്യേകത. ഈ മാസം 30ന് വഞ്ചിയൂർ ജങ്ഷനിൽ അനാച്ഛാദനം ചെയ്യുന്ന എ.കെ.ജിക്കും ഇ.എം.സിനും വെങ്കലനിറവും കുട്ടവിളയിലേക്ക് നിർമിച്ച കോടിയേരി ബാലകൃഷ്ണന് ഒറിജിനൽ നിറവുമാണ് നൽകിയത്. കേരള ലളിതകല അക്കാദമി എക്സിക്യൂട്ടിവ് അംഗമായ ഉണ്ണി കാനായി പൊതുപ്രവർത്തനത്തോടൊപ്പമാണ് സർഗയാത്രയും സാധ്യമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.